Viraha Vedana (Longing Pain)
By Muhsina P M
വേർപാടിൻ്റെ നീണ്ട നാളുകൾ താണ്ടി
വേദനയോടെ എൻ്റെ വിങ്ങലും
വേർതിരിച്ചവർ ആരുമേ അറിയാതെ
വിരഹദാഹത്താൽ ഇഴയുന്നു ഞാൻ
വിമ്മിഷ്ടം ഏവർക്കുമായിടാം എന്നാലും
വിജയമെന്നതിൽ അവർ എന്തു നേടി
വെട്ടിമാറ്റിടും എന്നിലെ സ്നേഹ വൃക്ഷത്തെ
വെളിച്ചത്തിൽ നിന്നും അന്ധയായി
വിളക്കണഞ്ഞ രാത്രികളിലിതാ
വിങ്ങലും തേങ്ങലും മാത്രമായി ഞാൻ
വേരുകൾ പറിച്ചെടുക്കും നാൾവരെ
വീണുടയാതെ വീണ്ടും മുളച്ചിടാം
എൻ പ്രാണനിൽ അലിഞ്ഞ പ്രണയവും
എൻ കൂടെ വന്നിടും ഇഹത്തിലും പരത്തിലും
By Muhsina P M

Comments