Sakhi
By Kavya P S
സഖി നിനക്കായ്തരാൻ
ഒന്നുമില്ലയെൻ കൈയിൽ
എന്നാൽ ഒരായിരം പുണ്യമാം
സ്നേഹത്തിൻ ശംഘുകൾ ഞാൻ തരാം
ആ ശംഖുകൾക്കുള്ളിലെൻ
സ്വരമുണ്ട് സ്നേഹത്തിന് ധ്വനിയാണത്
ഒറ്റയ്ക്കായ് പതറിനിന്നയെൻ ലോകത്തിലെ
സന്തോഷമായ് വന്നതിൻ ആരവം
ആഴമേറിയ കടലിൻ നടുക്ക്
കൂട്ടിന്നാരുമില്ലാതെ കരഞ്ഞിരുന്ന
നാളുകളിൽ ഞാൻ നിനക്കായ്
കൊതിച്ചിരുന്നിരിക്കണം
ഒറ്റപ്പെട്ടയെൻ ലോകത്തിലെ
വർണ്ണമില്ലാത്ത കാഴ്ചകളെ
സ്നേഹിക്കുന്ന തന്റേതുകൂടിയായി
ആ കാഴ്ചകളെ മാറ്റുന്നനിന്നെ ഞാൻ നിനച്ചിരുന്നു
ഒടുവിൽ നീ വന്നിട്ടും നീയാണെൻ
സഖിയെന്നു ഞാൻ തിരിച്ചറിഞ്ഞില്ല
നിന്നെ തിരിച്ചറിയാനാകാത്തവിധം
ഈ ലോകമെന്നെ മാറ്റിയിരുന്നു
അന്തർമുഖത്വമെൻ വൈകല്യമെന്നു
ഞാൻ കരുതി ലോകമെന്നെ
ഒരു വലിയ കുറവെന്ന
നിരാശതൻ കൂട്ടിലാക്കി
എന്നാൽ നീയെന്നെയറിഞ്ഞു
എന്നുള്ളറിഞ്ഞുവെൻ പ്രാണന്റെ
വേദനകളെയുമെൻ സുഖങ്ങളെയും
നീ കണ്ടെത്തിയിരുന്നുവെന്നെ
ഇന്നുമെൻ വേദനയുടെ നിമിഷങ്ങളെ
എൻ നിരാശതൻ നിശകളെ
നിൻ പുഞ്ചിരിയാൽ നീ അകറ്റി
നിൻ വാക്കുകളാൽ നീ അകലെയാക്കി
മറക്കില്ലൊരിക്കലും കൂട്ടുകാരിയായ്
എൻ മനസ്സിന്റെ പാതിയായ്
മറയില്ലാത്ത സ്നേഹത്തിൻ പ്രതീകമായി
എൻ ചിതയെരിയും വരെ നീയുണ്ടാവും
Translation:
Friend
Oh, my dearest friend. I have nothing to give you in my hands. I will shower you with a millioins of shells of pure love.
You can hear the voice of my love inside those shells. A shout of gladness that you arrived in my lonely world
I must have waited for you during those times when I was in the middle of deep sea screaming and crying.
I longed for you to transform those lifeless views in my life into your cherished ones. But when you finally arrived into my life, I did not recognize you as my friend. You are unrecognizable to me because the world has changed me.
I thought introversion is a disability. The world judges me as a great lack and I was imprisoned in the cage of desperation by this judgemental world.
But you found the real me, you found my real soul. You realized my pains and pleasures.
You always gave away the moments of pain and desperation in my life with your smile and put that away with your words.
You are my friend who will never be forgotten by me. You are a part of my soul. Until the day I die, you will continue to represent as unwavering love in my life.
By Kavya P S

Comments