A son afar
By Sajitha TK
Somedays,
A broken ray of light
escapes the branches
and cast your shadow
on the monsoon courtyard.
Sometimes,
An aimless breeze
climbs over the flowering fence—
fills the room with your smell.
Some evenings,
the dark clouds
burst onto a quivering leaf—
a single drop of your memory.
This longing—
stretches out over the deserts
dives into the deep seas
becomes a mirage
blanketing the heart,
left alone like a whimper.
Original (Malayalam):
അകലെയൊരു മകൻ
// സാജിത ടികെ
ചില പുലരികളിൽ
ഒരു മുറിഞ്ഞ വെളിച്ചം
ചില്ലകളിലൂടിറങ്ങിവന്ന്
മുറ്റം നിറയെ
നിന്റെ നിഴൽ വിരിക്കും.
ചില നേരങ്ങളിൽ
ഒരു കാറ്റ്
വേലിപ്പടർപ്പിലെ പൂക്കളെ
തഴുകി വന്ന്
അകം നിറയെ
നിന്റെ മണം പരത്തും.
ചില സന്ധ്യകളിൽ
ഇരുണ്ട് വന്ന മേഘങ്ങൾ
ഒരു ഇലക്കുമ്പിളിൽ
തിമിർത്തു പെയ്ത്
നിന്നോർമ്മകളുടെ ഒരു തുള്ളി
ബാക്കി വെക്കും.
ഒടുവിൽ ഈ കാത്തിരുപ്പ്
മരുഭൂവിയോളം പരന്ന്
ആകാശത്തോളമുയർന്ന്
കടലോളം ആഴ്ന്നിറങ്ങി
മരീചിക തീർത്ത്
ഒരു വിങ്ങലായി
മനസ്സിനെ പൊതിഞ്ഞു നിർത്തും.
By Sajitha TK

Comments