top of page

Maya

By Abhijith Kumar V R


ഈ കഥയുടെ പ്രധാന കഥാപാത്രത്തിന്റെ പേര് മായ എന്നാണ്. അവളുടെ ആഖ്യാനത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. തുടക്കം കാണിക്കുന്നത്, മായ ഓടിയൻസിനെ ഫേസ് ചെയ്തുകൊണ്ട് സംസാരിക്കുന്നതാണ്. അവൾ ഒരു cover story പറയുന്നത് പോലെയാണ്, തന്റെ ജീവിതത്തിൽ നടന്ന ഒരു സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നത്. തുടർന്ന് അവളുടെ ഫ്ലാഷ്ബാക്കാണ് കഥ പോവുന്നത്.


പിന്നെ കാണിക്കുന്നത് മായയും അവളുടെ ഫ്രണ്ടായ ആമികയും, ഒരു വീടു വാടകയ്ക്ക് എടുക്കാൻ വേണ്ടി ആ വീടിന്റെ ഉടമസ്ഥനുമായിട്ട് നടത്തുന്ന സംഭാഷണമാണ്. അയാൾ അത് ബാച്ചിലേസിന് നൽകാൻ വേണ്ടി വെച്ച വീടായിരുന്നു. അവർ വന്ന് പറഞ്ഞതുകൊണ്ട് അയാൾ അത് അവർക്ക് നൽകാൻ വേണ്ടി തീരുമാനിക്കുകയാണ്. അയാൾ ചില നിബന്ധനകൾ ഒക്കെ പറയുന്നുണ്ട്, അതിനെല്ലാം സമ്മതം മൂളി കൊണ്ട് അവരവിടെ താമസിക്കാൻ തുടങ്ങുകയാണ്.


അല്പമുള്ളോട്ട് ഒതുങ്ങിയൊരു വീടാണത്. അതിന്റെ അരികിലായി ഒഴിഞ്ഞു കിടക്കുന്ന മറ്റൊരു വീടുമുണ്ട്. അതിർത്തി വേർതിരിക്കുന്നൊരു മതിലിന്റെ അപ്പുറത്താണ് ആ വീട് സ്ഥിതി ചെയ്യുന്നത്. അതല്ലാതെ ആ വീടിന്റെ പരിസരത്തായി മറ്റു വീടുകളൊന്നുമില്ല. പിന്നെ അല്പം അകലെ ആയിട്ടാണ് മറ്റു വീടുകൾ സ്ഥിതി ചെയ്യുന്നത്.


അവർ രണ്ടുപേരുമല്ലാതെ ഏറിക എന്നു പറഞ്ഞ ഒരു പെൺകുട്ടിയും അവരുടെ കൂടെ റൂം ഷെയർ ചെയ്യാൻ വേണ്ടി വരുന്നുണ്ട്. മായ ഒരു ലോക്കൽ ചാനലിൽ ജോലി ചെയ്യാൻ വേണ്ടിയാണ് അങ്ങോട്ട് വരുന്നത്. ആ ചാനലിലെ കവർസ്റ്റോറി എന്ന പ്രോഗ്രാമിൽ അവതരണം ചെയ്യാൻ വേണ്ടിയായിരുന്നു അവളെ നിയമിച്ചിരുന്നത്. തുടർന്ന് അവളുടെ ദിനചര്യ ജീവിതമാണ് കാണിക്കുന്നത്. റൂമിലെ തമാശകളും, ജോലിസ്ഥലത്തെ അവളുടെ ദിവസങ്ങളെ വർണ്ണിക്കുന്ന നിരാശയുടെയും ആശ്ചര്യത്തിന്റെയും ചെറിയ നിമിഷങ്ങളും എല്ലാം. ഇതിലൂടെ അവൾക്ക് കഥകൾ കേൾക്കാനും, പ്രോബ്ലം സോൾവ് ചെയ്യാനുമുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.

അങ്ങനെ ഒരു ദിവസം അവർ തങ്ങളുടെ അയൽവക്കത്തുള്ള വീടിനെ കുറിച്ചൊരു ചർച്ച നടത്തുന്നുണ്ട്. എന്തുകൊണ്ടാണ് ആ വീട് ഒഴിഞ്ഞു കിടക്കുന്നതെന്ന സംശയമായിരുന്നു  അവർക്ക്. ഇതേ തുടർന്ന് ആമിക ആ വീടിനെ കുറിച്ചുള്ള കിംബന്ദികൾ എല്ലാം കേട്ടുകൊണ്ട് അവർക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.


ആ വീടിന്റെ വാസ്തുശില്പിയിൽ ചില പ്രശ്നങ്ങളുള്ളതായിട്ടാണ് അവൾ പറയുന്നത്. അവിടെ പണ്ടൊരു ശവപ്പറമ്പായിരുന്നു. പിൻകാലത്ത് ആ സ്ഥലം വാങ്ങിയ ആൾ, അതൊന്നും നോക്കാതെയാണ് ആ വീട് അവിടെ നിർമ്മിച്ചത്. എന്നാൽ അവിടെ താമസിച്ചവരെല്ലാം പെട്ടെന്ന് തന്നെ അവിടം വിട്ടു പോവുകയാണ് ചെയ്തത്. അവിടെ താമസമാക്കിയ അധികമാളുകൾക്കും രോഗങ്ങൾ പിടി വന്നിരുന്നു. അതുപോലെ അവിടെ താമസിക്കുന്നവർക്ക് സമാധാനം ലഭിക്കില്ലെന്നാണ് ഒരു പക്ഷം ആളുകൾ പറയുന്നത്. ഇതെല്ലാം കാരണം കുറച്ചു കാലത്തേക്ക് ആ വീട് ഒഴിഞ്ഞ് കിടക്കുകയായിരുന്നു. ഒടുവിലാണ് അവരുടെ ഉടമസ്ഥൻ ആ വീടും സ്ഥലവും വാങ്ങുന്നത്. അയാൾ ഇടയ്ക്കിടയ്ക്ക് അവിടെ വരുമെന്നല്ലാതെ അവിടെ സ്ഥിരമായി താമസിക്കലില്ലായിരുന്നു. പിന്നെ കുറച്ചു കാലങ്ങൾക്ക് ശേഷമാണ് അയാൾ, അവർ താമസിക്കുന്ന വീട് അവിടെ നിർമിച്ചത്. അവർ താമസിക്കുന്ന വീട് മാത്രമാണ് അയാൾ വാടകയ്ക്ക് കൊടുക്കുന്നത്. അയൽവക്കത്തെ വീട് വിൽക്കാൻ വെച്ചതാണെന്നും എന്നാൽ ഇതുവരെ അതാരും വാങ്ങിയിട്ടില്ലെന്നുമാണ് ആമിക പറയുന്നത്. തുടർന്ന് അവരുടെ സംഭാഷണം പ്രേത കഥകളിലേക്ക് ചെന്നെത്തുന്നുണ്ട്. ഇതേ തുടർന്ന് മായ തന്റെ കുട്ടിക്കാലത്ത് നടന്ന ഒരു വിചിത്രമായ പ്രേതാനുഭവം അവർക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.


ചെറുപ്പത്തിൽ മായ തന്റെ തറവാട്ടിൽ താമസിക്കുമ്പോൾ അവിടെയുള്ളൊരു സർപ്പക്കാവിൽ, അവളും അവളുടെ കസിൻസും ചേർന്ന് വിളക്ക് കത്തിക്കാൻ പോകാറുണ്ടായിരുന്നു. ആ സർപ്പക്കാവിന്റെ അരികിലായി പൊളിഞ്ഞുകിടക്കുന്ന ഒരു ഇല്ലമുണ്ട്. ഒരു ദിവസം മായയുടെ കസിൻസ് ഇല്ലാത്ത സമയത്ത് അവൾ ഒറ്റയ്ക്ക് അവിടെ പോയി തിരി കത്തിച്ചിരുന്നു. അന്ന് രാത്രി അവൾ ഉറങ്ങി കിടക്കുമ്പോൾ, ഒരു യുവതി വന്ന് അവളെ ആ ഇല്ലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അന്ന് അവിടം പഴക്കം ചെല്ലാത്തൊരു പുതിയ ഇല്ലം ആയിട്ടാണ് അവൾ കണ്ടത്. ആ യുവതി അവളെ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും, അവൾക്ക് കളിക്കാനായി കുറേ കളിപ്പാട്ടങ്ങൾ നൽകുകയും ചെയ്തു. അതേ സമയം അവളുടെ കുടുംബക്കാർ അവൾക്കു വേണ്ടിയുള്ള തിരച്ചിൽ നടത്താൻ തുടങ്ങിയിരുന്നു. ഒടുവിൽ അവർ, അവളെ ആ പൊളിഞ്ഞ ഇല്ലത്തുവെച്ച് കണ്ടെത്തുകയാണ് ചെയ്തത്. ഇതേ തുടർന്ന് അവളെ ഒരു ജ്യോതിഷന്റെ അടുത്ത് കൊണ്ടുപോയപ്പോളാണ്, ആ ഇല്ലത്ത് വെച്ച് മരണമടഞ്ഞ ഒരു അന്തർജനമാണ് അവളെ അന്ന് ആ ഇല്ലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന കാര്യം അവർക്ക് മനസ്സിലാവുന്നത്. ആ ആത്മാവിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ജ്യോതിഷൻ അവൾക്ക് ഒരു ഏലസ് ജപിച്ച് നൽകുന്നുണ്ട്. പിന്നെ അവർ ആ തറവാട്ടിൽ നിന്നും തങ്ങളുടെ വീട്ടിലേക്ക് പോയതോടെ, ആ സംഭവം ഒരു ഓർമ്മയായി മാറുകയാണ് ചെയ്തത്. തുടർന്ന് പ്രേതകഥകളെയും പ്രകൃത്യതീതമായ സംഭവങ്ങളെയും എതിർത്ത് സംസാരിച്ചുകൊണ്ട് ഏറിക ആ സംഭാഷണം അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.


അങ്ങനെ ഒരു ഒഴിവുദിവസം, അവർ മൂവരും ചേർന്ന് ഒരു liquor party നടത്താൻ തീരുമാനിക്കുകയാണ്. അതിൽ പങ്കെടുക്കാൻ വേണ്ടി ആമികയുടെ രണ്ടു ഫ്രണ്ട്സ് അവിടേക്ക് വരുന്നുണ്ട്. അന്നൊരു മഴക്കോളുള്ള രാത്രി ആയതുകൊണ്ട് അവരുടെ സംഭാഷണം വീണ്ടും പ്രേതകഥകളിൽ ചെന്നെത്തുന്നുണ്ട്. ഏറിക അപ്പോഴും അതിലൊന്നും വിശ്വസിക്കാത്ത മട്ടിലാണ് സംസാരിക്കുന്നത്. തുടർന്ന് ആമികയുടെ ഫ്രണ്ട്സ്, അവിടെനിന്നും പോകുന്നതായിട്ട് കാണിക്കുന്നുണ്ട്. തുടർന്ന് ആമിയുടെ നിർബന്ധപ്രകാരം, ആത്മാവുമായി സംവാദം നടത്താൻ വേണ്ടി അവർ പെൻഡുലം ബോർഡ് കളിക്കാൻ തയ്യാറെടുക്കുകയാണ്.(വൃത്തത്തിൽ മുറിച്ച ഒരു പേപ്പറിൽ അക്ഷരങ്ങൾ എഴുതിക്കൊണ്ട്, അതിന്റെ മുകളിലായി മാലയിൽ കോർത്ത ഒരു crystal material, പെൻഡുലം പോലെ പിടിച്ചുകൊണ്ട് ആത്മാവുമായി സംവാദം നടത്തുന്ന ഒരു കളിയാണ് പെൻഡുലം ബോർഡ്). പെൻഡുലം ഒരാൾക്ക് മാത്രമാണ് പിടിക്കാൻ പറ്റുക. തന്മൂലം ആമികയാണ് അത് പിടിക്കുന്നത്. തുടക്കം ഒന്നും സംഭവിച്ചില്ലെങ്കിലും, പതിയെ ആ പെൻഡുലം കറങ്ങിക്കൊണ്ട് യെസ് എന്ന അക്ഷരത്തിൽ വന്നു നിൽക്കുന്നുണ്ട്. ആമിക തങ്ങളെ പറ്റിക്കുകയാണെന്നാണ് അവർ ആദ്യം കരുതുന്നത്. എന്നാൽ അവരുടെ മുറിയിലുള്ള ബാത്റൂമിലെ പൈപ്പിൽ നിന്നും വെള്ളം ഒഴുകുന്ന ശബ്ദം കേട്ടപ്പോളാണ് അവർക്ക് ഭയമാവുന്നത്. അവർ ബാത്റൂമിൽ ചെന്ന് നോക്കുന്ന സമയത്ത്, ആരോ പൈപ്പ് തുറന്നു വെച്ചതാണ് കാണുന്നത്. തുടർന്ന് അവർ തിരികെ ഹാളിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ, മുറിയുടെ വാതിൽ ആരോ അടച്ചിട്ടതായിട്ടാണ് കാണുന്നത്. പെട്ടെന്ന് ആമിയുടെ ഫ്രണ്ട്സ് വാതിൽ തുറന്നുകൊണ്ട് അവരെ ഭയപ്പെടുത്തുകയാണ് ചെയ്യുന്നത്. ആമിയും അവളുടെ ഫ്രണ്ട്സും ചേർന്ന് നടത്തിയ ഒരു നാടകമായിരുന്നു അതെന്ന് മായക്കും ഏറികക്കും അപ്പോഴാണ് മനസ്സിലാവുന്നത്. ഏറികയെ ഭയപ്പെടുത്തണമെന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് അവർ അങ്ങനെയൊരു പ്ലാൻ നടത്തിയത്. തുടർന്ന് അവർ അതിനെ ഒരു തമാശയായിട്ടാണ് കാണുന്നത്.


അങ്ങനെ ആമിയുടെ ഫ്രണ്ട്സ് അവിടെനിന്നും പോയശേഷം അവർ നേരെ കിടക്കാൻ ചെല്ലുകയാണ്. തുടർന്ന് മായ വെള്ളം കുടിക്കാൻ വേണ്ടി ഹാളിലേക്ക് പോകുന്നുണ്ട്. അവൾ വെള്ളം കുടിച്ചശേഷം മേശപ്പുറത്ത് കിടക്കുന്ന പെൻഡുലം ബോർഡ് കളിക്കാൻ തയ്യാറെടുക്കുകയാണ്. അവൾ തമാശയ്ക്കായിരിക്കും കളി തുടങ്ങിയത് എന്നാൽ പതിയെ ആ പെൻഡുലം ചലിച്ചുകൊണ്ട്, അവളുടെ ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നുണ്ട്. തുടർന്ന് അവൾ ഭയം കാരണം ആ കളി നിർത്തിക്കൊണ്ട് മുറിയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. ഈ സമയം അവളുടെ എതിർവശത്തെ കസേരയിൽ ഒരു പെൺകുട്ടിയുടെ രൂപം ഇരിക്കുന്നത് അവൾ കാണുന്നുണ്ട്. എന്നാൽ ലൈറ്റ് ഇട്ടു നോക്കുമ്പോൾ, ആ രൂപം അവിടെ നിന്നും അപ്രത്യക്ഷമാവുന്നുണ്ട്. 


തുടർന്ന് അവളുടെ സ്വപ്നങ്ങളിൽ ആ പെൺകുട്ടി വരാൻ തുടങ്ങുന്നുണ്ട്. ഇതേ തുടർന്ന് താനൊരു പെൺകുട്ടിയുടെ ആത്മാവിനെ വിളിച്ചു വരുത്തിയതാണോ എന്ന സംശയം അവളിൽ ഉടലെടുക്കുകയാണ്.


അങ്ങനെ ഒരു ദിവസം മായ ഫോണിലൂടെ തന്റെ കസിനോട് ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.  ഈ സമയം അവർ ഫോണിൽ സംസാരിച്ചുകൊണ്ട് അലക്ക് കല്ലിന്റെ അരികിൽ ചെന്നിരിക്കുന്നുണ്ട്.  അപ്പോൾ അവൾക്ക് താൻ ആരുടെയോ മടിയിലാണ് ഇരിക്കുന്നതെന്ന് തോന്നുന്നുണ്ട്. തുടർന്ന് അവൾ താഴോട്ട് നോക്കുന്ന സമയത്ത്, ആ പെൺകുട്ടിയുടെ ജീർണിച്ച കാലാണ് അവൾ കാണുന്നത്. അവൾ പെട്ടെന്ന് നിലവിളിച്ചുകൊണ്ട് അവിടെ നിന്നും എഴുന്നേൽക്കുന്നുണ്ട്. തുടർന്ന് അവൾ വീണ്ടും അവിടേക്ക് നോക്കുന്ന സമയത്ത്, ഒന്നും തന്നെ അവിടെ കാണുന്നില്ല. ഈ സമയം അവളുടെ കരിച്ചിൽ കേട്ടുകൊണ്ട് ആമിയും ഏറികയും അവിടെ എത്തുന്നുണ്ട്. തുടർന്ന് മായ നടന്ന സംഭവങ്ങളെല്ലാം അവർക്ക് വിശദീകരിച്ചു കൊടുക്കുകയാണ്. എന്നാൽ അവർ അത് വിശ്വസിക്കുന്നില്ല. മായ തങ്ങളെ പറ്റിക്കാൻ ശ്രമിക്കുകയാണെന്നാണ് അവർ കരുതുന്നത്.


തുടർന്ന് മറ്റൊരു ദിവസം, മായ വാഷ്ബേസിൽ നിന്നും കൈ കഴുകുന്ന സമയത്ത് കണ്ണാടിയിലേക്ക് നോക്കുന്നുണ്ട്. അപ്പോൾ ആ കണ്ണാടിയിൽ why എന്ന് നീരാവികൊണ്ട് എഴുതി വെച്ചത്, അവൾ കാണുന്നുണ്ട്. തുടർന്ന് അവൾ തിരിഞ്ഞുനോക്കുമ്പോൾ, അവളുടെ മുൻപിലായി ആ പെൺകുട്ടി നിൽക്കുന്നതാണ് അവൾ കാണുന്നത്. പെട്ടെന്ന് അവൾ ഭയന്നു പുറകോട്ട് വീഴുകയാണ്. ഈ സമയം തന്നെ ആ രൂപം അവിടെനിന്നും അപ്രത്യക്ഷമാവുന്നുണ്ട്. തുടർന്ന് അവൾ വീണ്ടും കണ്ണാടിയിലേക്ക് നോക്കുന്ന സമയത്ത് ആ എഴുത്ത് അവിടെ നിന്നും മാഞ്ഞതായിട്ടാണ് കാണുന്നത്. അപ്പോഴാണ് ആ പെൺകുട്ടിയുടെ ആത്മാവ് തന്നോട് എന്തോ കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുകയാണെന്ന കാര്യം അവൾക്ക് മനസ്സിലാവുന്നത്.


അങ്ങനെ ആ പെൺകുട്ടി വീണ്ടും അവളുടെ സ്വപ്നത്തിൽ വരുന്ന സമയത്ത്, ആ സമയം അവൾ ഭയപ്പെടുന്നില്ല. പകരം ആ പെൺകുട്ടിയോട് തനിക്ക് എന്താണ് വേണ്ടതെന്നാണ് അവൾ ചോദിക്കുന്നത്. ഈ സമയം ചില അക്ഷരങ്ങൾ കാണിച്ചു കൊണ്ടാണ് ആ പെൺകുട്ടി അവളോട് സംവാദം ചെയ്യുന്നത്. അവളെ കൊന്നതിന്റെ പിന്നിലുള്ള കാരണത്തെക്കുറിച്ചായിരിക്കും ആ പെൺകുട്ടിക്ക് അറിയേണ്ടത്. അവൾ എങ്ങനെയാണ് മരണപ്പെട്ടതെന്ന ചോദ്യം മായ ആ സമയം ഉന്നയിക്കുന്നുണ്ട്. എന്നാൽ അതിനു മറുപടി പറയുന്നതിനു മുൻപായി, അലാറതിന്റെ ശബ്ദം കേട്ടുകൊണ്ട് മായ എഴുന്നേറ്റ് പോകുകയാണ്.


ഇതേസമയം തന്നെ മായക്ക് തന്റെ ജോലി മടുത്തു തുടങ്ങുന്നുണ്ട്. തനിക്ക് ലഭിക്കുന്ന സ്റ്റോറികൾ എല്ലാം കുത്തിത്തിരിപ്പ് നിറഞ്ഞതാണെന്ന് അവൾക്ക് തോന്നി തുടങ്ങുന്നുണ്ട്. ക്രൈം സ്റ്റോറികളിലെല്ലാം ഒരിക്കലും നടക്കാത്ത സാധ്യതകളെക്കുറിച്ച് ആയിരിക്കും വിവരിച്ചു വച്ചിട്ടുണ്ടാവുക. ഇതു കാരണം അവൾ അത്ര ഉത്സാഹത്തോടെ അല്ല ഏങ്കർ ചെയ്യുന്നത്. തുടർന്ന് അവളുടെ ബോസ് അവളെ ഉപദേശിക്കാൻ ശ്രമിക്കുന്നുണ്ട്. ഈ സമയം അയാൾ പഞ്ചാര വാക്കുകൾ പറഞ്ഞുകൊണ്ട് അവളെ വളക്കാനുള്ളൊരു ശ്രമം കൂടി നടത്തുന്നുണ്ട്. താൻ നടത്തുന്ന ഒരു പാർട്ടിയിൽ പങ്കെടുക്കാൻ വേണ്ടി അയാൾ അവളെ നിർബന്ധിക്കുന്നുണ്ട്. എന്നാൽ അവൾ വരാൻ പറ്റില്ലെന്നാണ് പറയുന്നത്. ഒടുവിൽ അയാൾ പോകാൻ നേരത്ത് അവളുടെ ഷോൾഡറിൽ തടവിക്കൊണ്ട്, റസ്റ്റ് എടുക്കാൻ വേണ്ടിയാണ് പറയുന്നത്. അയാൾ തന്നെ വളയ്ക്കാനുള്ളൊരു ശ്രമം നടത്തുകയാണെന്ന് അവൾക്ക് മനസ്സിലാവുന്നുണ്ട്.


മായ തിരികെ മുറിയിൽ എത്തിയ സമയത്ത്, ആമികയാണെന്ന് കരുതിക്കൊണ്ട് ആ പെൺകുട്ടിയോട് ഓഫീസിൽ നടന്ന സംഭവത്തെക്കുറിച്ച് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. ആ പെൺകുട്ടി തിരിഞ്ഞിരിക്കുന്നത് കൊണ്ട്, മുഖം കാണുന്നില്ല. തുടർന്ന് മായ സംസാരിച്ചുകൊണ്ട് ഹാളിൽ എത്തിയ സമയത്താണ് അവൾ ആമികയെ കാണുന്നത്. ഇതേ തുടർന്ന് അവൾ വീണ്ടും ആ മുറിയിൽ ചെന്ന് നോക്കുന്നുണ്ട്. അപ്പോളാണ് മായ ശരിക്കും ഞെട്ടുന്നത്, കാരണം ആ മുറിയിൽ ആ പെൺകുട്ടിയുടെ തല മാത്രമാണ് അവൾ കാണുന്നത്. അവളെപ്പോലെ തന്നെ ആമിയും പേടിച്ച്  വിരണ്ടിരിക്കുകയായിരുന്നു. തുടർന്ന് താനും ആ പെൺകുട്ടിയെ കണ്ട വിവരം അവൾ മായയോട് പറയുന്നുണ്ട്. തുടർന്ന് ആമിക ആ പെൺകുട്ടിയെ കണ്ട വിവരം ഏറികയോട് പറയുന്നുണ്ട്. അതുപോലെ മായ താൻ കണ്ട സ്വപ്നത്തെക്കുറിച്ച് അവരോട് വിവരിക്കുന്നുണ്ട്. അങ്ങനെ അവർ വീണ്ടും പെൻഡുലം ബോർഡ് കളിച്ചുകൊണ്ട് ആ പെൺകുട്ടിയുമായി കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവർക്കതിനു സാധിക്കുന്നില്ല. തുടർന്ന് അവിടെ ആ പെൺകുട്ടിയുടെ ആത്മാവിന്റെ സാന്നിധ്യമുണ്ടോ എന്ന് അറിയാൻ വേണ്ടി അവിടേക്ക് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റസിനെ വിളിക്കാം എന്ന് ഏറിക തീരുമാനമെടുക്കുകയാണ്.


അന്ന് ഉറങ്ങാൻ കിടക്കുന്ന സമയത്ത് മായ വീണ്ടും ആ പെൺകുട്ടിയെ സ്വപ്നം കാണുന്നുണ്ട്. ആ പെൺകുട്ടി ഒരു കട്ടിലിൽ ബന്ധനസ്ഥയായി കിടക്കുന്നതാണ് മായ കാണുന്നത്. അവളുടെ വാ മൂടി കെട്ടിയിരിക്കുന്നുണ്ടാവും. തുടർന്ന് മായയുടെ പുറകിൽ നിന്നും, മുഖംമൂടി അണിഞ്ഞൊരു പൂച്ചക്കണ്ണൻ ആ കട്ടിലിന്റെ അരികിലേക്ക് വരുന്നുണ്ട്. അയാൾ ഷർട്ട് ഊരിക്കൊണ്ട് ആ പെൺകുട്ടിയെ സമീപിക്കാൻ ശ്രമിക്കുന്നുണ്ട്. മായ എന്തുചെയ്യണമെന്ന് അറിയാതെ തരിച്ച് നിൽക്കുകയായിരിക്കും അപ്പോൾ. തുടർന്നവർ ആ ഷെഡിന്റെ പുറത്ത് പോയി നോക്കുകയാണ്. ആ ഷെഡിന്റെ പുറത്ത് ഒരു റബ്ബർ തോട്ടം ആയിരിക്കും. അവിടെ ഒരാൾ റബ്ബർ മുറിക്കുന്നത് അവൾ കാണുന്നുണ്ട്. ഇതേസമയം ആ ഷെഡ്ഡിൽ നിന്നും ആ പെൺകുട്ടി നിലവിളിക്കുന്നത് അവൾ കേൾക്കുന്നുണ്ട്. ഒരുവശത്ത് അയാൾ റബ്ബർ കീറുന്നതും അതിൽ നിന്നും പാല് വരുന്നതുമായുള്ള കാഴ്ചകളും, അതേസമയം ആ പെൺകുട്ടിയുടെ അലർച്ചയും. ഇതെല്ലാം മായയെ അസ്വസ്ഥയാക്കുന്നുണ്ട്. അങ്ങനെ അവളാ സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണരുകയാണ്.


അവൾ സ്വപ്നത്തിൽ കണ്ട കാര്യം അവരോട് പറഞ്ഞു കൊടുക്കുന്നുണ്ട്. അപ്പോൾ അവരത് വിശ്വസിച്ച മട്ടിലാണ് മറുപടി നൽകുന്നത്. തുടർന്ന് പാരാനോർമൽ ഇൻവെസ്റ്റിഗേറ്റസ് അവരുടെ വീട്ടിലേക്ക് വന്നുകൊണ്ട്, അവരുടെ പണി തുടങ്ങുന്നതാണ് കാണിക്കുന്നത്. അവർ,  അവരുടെ മുറിയിലും ഹാളിലും സിസിടിവി ക്യാമറ വെക്കുന്നുണ്ട്. തുടർന്ന് അവർ അവിടെ ആ പെൺകുട്ടിയുടെ പ്രസൻസ് ഉണ്ടോ എന്നറിയാൻ വേണ്ടി കാത്തിരിക്കുകയാണ്. അങ്ങനെ സിസിടിവി ഫൂട്ടേജിൽ നിന്നും ഒരു പെൺകുട്ടിയുടെ രൂപം തെന്നി മായുന്നത്, അവർ കാണുന്നുണ്ട്. ഇതേ തുടർന്ന് അവിടെ ഒരു പ്രസൻസ് ഉണ്ടെന്ന് അവർ കൺഫോം ചെയ്യുകയാണ്. മായക്ക് അതൊരു നേട്ടമായി തോന്നിയെങ്കിലും മറ്റു രണ്ടുപേർക്കും അതൊരു ഭീഷണിയായിട്ടാണ് തോന്നുന്നത്. ഇതേ തുടർന്ന് ആ ആത്മാവിനെ അവിടെ നിന്നും എങ്ങനെ തുരത്താം എന്നുള്ള കാര്യത്തെക്കുറിച്ച് ഏറിക അവരോട് ചോദിക്കുന്നുണ്ട്. ഈ സമയം അവിടം ദൈവങ്ങളുടെ ഫോട്ടോയും സിമ്പൽസുകളും വെച്ചുകൊണ്ട് ഒരു പോസിറ്റീവ് സ്പെയ്സ് ആക്കി മാറ്റിയാൽ മതിയെന്നാണ് അവർ പറയുന്നത്. മായക്ക് ആ ആത്മാവിനെ തുരത്താൻ ഇഷ്ടമുണ്ടാവില്ല. തുടർന്ന് ഇതേ ചൊല്ലി അവർ തമ്മിൽ ഒരു വാക്കേറ്റം നടക്കുന്നുണ്ട്.


അങ്ങനെ പിറ്റേദിവസം ഓഫീസിൽ നിന്നും മടങ്ങിയെത്തിയ മായ കാണുന്നത് ഹാളിലും മുറികളിലും എല്ലാം ദൈവത്തിന്റെ ഫോട്ടോയും കുരിശുമെല്ലാം സ്ഥാപിച്ചു വെച്ചിരിക്കുന്നതാണ്. ഇത് വീണ്ടും ഒരു വഴക്കിന് കാരണമാവുന്നുണ്ട്. നിലവിൽ ആമിക ഏറികയുടെ ഭാഗത്തായതുകൊണ്ട് മായക്ക് കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല. തുടർന്ന് മായയുടെ സ്വപ്നങ്ങളിൽ ആ പെൺകുട്ടി വരാതാവുന്നുണ്ട്. അത് അവളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്.


എത്ര ശ്രമിച്ചിട്ടും മായക്കാ പെൺകുട്ടിയെ മറക്കാൻ പറ്റുന്നില്ല. അവൾ തന്റെ ഓഫീസിലുള്ള ഡാറ്റ ഉപയോഗിച്ചുകൊണ്ട് ആ പെൺകുട്ടിയുടെ കേസിനെ കുറിച്ച് അറിയാനുള്ളൊരു ശ്രമം നടത്തുന്നുണ്ട്. അവൾ അടുത്തകാലത്ത് നടന്ന കിഡ്നാപ് കേസുകളും പീഡനക്കേസുകളും എല്ലാം സെർച്ച് ചെയ്തു നോക്കുന്നുണ്ട്. എന്നാൽ അതിലൊന്നും ആ പെൺകുട്ടിയുടെ ഫോട്ടോ അവൾക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ പെൺകുട്ടിയെ കുറിച്ച് കൂടുതൽ ഒന്നും അറിയാത്തതുകൊണ്ട് അവളുടെ പരിശ്രമം പരാജയപ്പെടുകയാണ് ചെയ്യുന്നത്. തുടർന്ന് അവൾക്ക് എല്ലാത്തിനോടും ഒരു മടുപ്പ് തോന്നി തുടങ്ങുന്നുണ്ട്. മായയുടെ പെർഫോമൻസ് മോശമായി തുടങ്ങിയതുകൊണ്ട് അവളുടെ ബോസ് അവളെ ഉപദേശിക്കുന്നുണ്ട്. ഈ സമയം വീണ്ടും പഞ്ചാര വാക്കുകൾ പറഞ്ഞുകൊണ്ട് അയാൾ അവളോട് സെക്സിനു താല്പര്യമുണ്ടോയെന്ന് ഇൻഡയറക്റ്റായി ചോദിക്കുന്നുണ്ട്. അവൾ അപ്പോൾ തന്നെ അയാൾക്ക്, ചുട്ട മറുപടി നൽകുന്നുണ്ട്. തുടർന്ന് അവളാ ജോലി റിസൈൻ ചെയ്യുകയാണ്.


തുടർന്ന് അവൾ ജോലി റിസൈൻ ചെയ്ത വിവരം തന്റെ അമ്മയോട് പറയുന്നുണ്ട്. അമ്മ അവളോട് തിരികെ നാട്ടിലേക്ക് ചെല്ലാൻ വേണ്ടിയാണ് പറയുന്നത്. എന്നാൽ തിരികെ വീട്ടിൽ ചെന്നാൽ, അവളുടെ കല്യാണം ഉറപ്പിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവൾ അവിടെ നിന്നുകൊണ്ട്, മറ്റേതെങ്കിലും ചാനലിൽ ജോലിക്ക് അപേക്ഷിക്കാൻ തീരുമാനിക്കുകയാണ്.

അങ്ങനെ അവൾ കുറെ ചാനലിലേക്കൊക്കെ ജോലിക്ക് അപ്ലൈ ചെയ്യുന്നുണ്ട്. പിന്നെ അങ്ങോട്ട് അവൾക്ക് പണ്ടത്തെപ്പോലെ ഒരു ഉത്സാഹം ഉണ്ടാവില്ല. അധികസമയവും അവൾ മൂകയായിട്ടാണ് ഇരിക്കുന്നത്. തുടർന്ന് ആ പെൺകുട്ടി എങ്ങനെയാണ് മരിച്ചതെന്ന് അറിയാൻ വേണ്ടി അവൾ വീണ്ടും ഹാളിൽ ഇരുന്നുകൊണ്ട് പെൻഡുലം ബോർഡ് ഉപയോകിച്ചുകൊണ്ട് ആ പെൺകുട്ടിയുടെ ആത്മാവുമായി കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അവളുടെ ശ്രമം പരാജയപ്പെടുകയാണ് ചെയ്യുന്നത്. ഇതേ തുടർന്ന് അവൾ, വീടിന്റെ പുറത്തുള്ള അലക്കു കല്ലിൽ വെച്ച് വീണ്ടും പെൻഡുലം ബോർഡ് കളിക്കുന്നുണ്ട്. എന്നാൽ അപ്പോഴും പെൻഡുലം അനങ്ങാതെ തന്നെ നിൽക്കുകയാണ്. അങ്ങനെ അവൾ നിരാശയോടെ സിഗരറ്റ് വലിച്ചിരിക്കുന്ന സമയത്ത്, അയൽവക്കത്തെ വീട്ടിലേക്ക് ഒരു കാർ വരുന്ന ശബ്ദം അവൾ കേൾക്കുന്നുണ്ട്. അവൾ അവിടേക്ക് ചെന്ന് നോക്കിയപ്പോൾ, ഒരു പഴയ അംബാസിഡർ കാറിൽ നിന്നും ഒരാൾ ഇറങ്ങുന്നതാണ് അവൾ കാണുന്നത്. അയാൾ ടെൻഷനോടെ ചുറ്റും നോക്കിയ ശേഷം, ആ കാറിന്റെ ഡിക്കിയിൽ നിന്നും ഒരു ചാക്ക് പുറത്തെടുക്കുന്നുണ്ട് (ആ ചാക്കിനുള്ളിൽ ഒരു മനുഷ്യശരീരം ഉള്ളതുപോലെയാണ് തോന്നുക). തുടർന്ന് അയാൾ ആ ചാക്ക് ഇഴച്ചുകൊണ്ട് വീട്ടിന്റെ അകത്തേക്ക് കേറുന്നതാണ് മായ കാണുന്നത്.


പ്രാതൽ കഴിക്കുന്ന സമയത്ത് അയൽവക്കത്ത് പുതിയ താമസക്കാരൻ വന്ന വിവരം മായ അവരോട് പറയുന്നുണ്ട്. അയാളുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുള്ളതു പോലെയാണ് അവൾ പറയുന്നത്. എന്നാൽ അയാളുടെ കാര്യങ്ങളിൽ പോയി തലയിടേണ്ട എന്നാണ് ഏറിക പറയുന്നത്. തുടർന്ന് എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തണം എന്ന്, പറഞ്ഞുകൊണ്ട് അവൾ മായയെ ഉപദേശിക്കുന്നുണ്ട്. എന്നാൽ മായ അവളുടെ വാക്ക് കേൾക്കാതെ, പിറ്റേ ദിവസവും അയാളെ നിരീക്ഷിക്കുന്നുണ്ട്. ഈ സമയം അയൽവാസി കാറിന്റെ ഡിക്കിയിൽ നിന്നും കുറേ ടൂൾസ് (വുഡ് കട്ടർ, നീളമുള്ള കത്തി) എടുത്തുകൊണ്ട് ഒരു മുറിയിലേക്ക് പോകുന്നത് മായ കാണുന്നുണ്ട്. തുടർന്ന് അയാൾ കാറിൽ നിന്നും സർജിക്കൽ നൈഫും ആസിഡാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള കേനുകളും എടുത്തുകൊണ്ട് ആ മുറിയിലേക്ക് പോകുന്നുണ്ട്. പിന്നെ ആ മുറിയിൽ നിന്നും ഒരു പഴയ പാട്ട് പ്ലേ ചെയ്യുന്നതാണ് അവൾ കേൾക്കുന്നത്.


പിറ്റേദിവസം രാവിലെ, പല്ലുതേക്കുന്ന സമയത്ത് അവൾ അയൽവക്കത്തേക്ക് നോക്കുന്നുണ്ട്. എന്നാൽ അവൾ അയൽവാസിയെ അവിടെ കാണുന്നില്ല. തുടർന്ന് ഇന്നലെ താൻ കണ്ട കാര്യം മായ അവരോട് പറയുന്നുണ്ട്. അയാൾ ഒരു കൊലയാളി ആണോ എന്ന സംശയത്തോടെയാണ് അവൾ സംസാരിക്കുന്നത്. അതുപോലെ അയാളെ താൻ എവിടെയോ വെച്ച് കണ്ടതുപോലെ തോന്നുന്നുണ്ടെന്ന് അവൾ പറയുന്നുണ്ട്. അയാളുടെ ഫോട്ടോ എവിടെയോ വെച്ച് കണ്ടത് പോലെയാണ് അവൾക്ക് തോന്നുന്നത്. പത്രത്തിലോ മറ്റോ ആണെന്നാണ് അവൾ കരുതുന്നത്. ഈ സമയം ഏറിക അവളെ പരിഹസിക്കുന്നുണ്ട്. അവൾ ഓരോ വള്ളി പിടിച്ച് കൊണ്ട് അവരെയും ബുദ്ധിമുട്ടിക്കാനുള്ള ശ്രമം നടത്തുകയാണെന്നാണ് അവൾ പറയുന്നുണ്ട്. തുടർന്ന് അയൽവാസി ഒരു vampair ആണോ എന്ന് അവൾ പരിഹാസ രൂപേണ ചോദിക്കുന്നുണ്ട്. ഈ സമയം ആമി അറിയാതെ ഒരു പള്ളിയിൽ അച്ഛന്റെ കാര്യം പറഞ്ഞു പോകുന്നുണ്ട്. അപ്പോഴാണ് താൻ അറിയാതെ അവർ ആ വീട് വെഞ്ചരിച്ച കാര്യം മായക്ക് മനസ്സിലാവുന്നത്. ഇത് ഏറികക്കും മായക്കും കൊമ്പ് കോർക്കാനുള്ളൊരു വിഷയമായി മാറുന്നുണ്ട്.


പിറ്റേ ദിവസം രാത്രിയും മായ അയാളെ വീക്ഷിക്കുന്നുണ്ട്. അയാൾ മുറിയിൽ നിന്നും ഒരു ബാഗുമായി പുറകുവശത്തേക്ക് പോകുന്നതാണ് അവൾ കാണുന്നത്. തുടർന്ന് അവളാ വീടിന്റെ പുറകുവശം കാണാൻ പറ്റുന്ന ഒരു സ്ഥലത്ത് പോയി നിൽക്കുന്നുണ്ട്. അയാൾ ബാക്കിൽ നിന്നും ഓരോ ടൂൾസ് എടുത്തു കൊണ്ട് കഴുകുന്നതാണ് അവൾ അപ്പോൾ കാണുന്നത്. ഈ സമയം അയാൾ, അവൾ നിൽക്കുന്ന ഭാഗത്തേക്കായി നോക്കുന്നുണ്ട്. അവൾ പെട്ടെന്ന് തലതാഴ്ത്തിക്കൊണ്ട് മതിലിന്റെ മറവിൽ കുഞ്ഞിരിക്കുകയാണ് ചെയ്യുന്നത്.


പിറ്റേദിവസം രാവിലെ ആ വീടിന്റെ പുറത്തായി രണ്ടുപേർ കുറ്റി അടിക്കുന്നത് മായ കാണുന്നുണ്ട്. തുടർന്ന് അവരോട് കാര്യം തിരക്കിയപ്പോഴാണ് അവിടെ ഒരു ഷെഡ്ഡ് ഉണ്ടാക്കാൻ പോകുന്ന വിവരം അവൾ അറിയുന്നത്. ഈ സമയം മായയുടെ സംശയം അധികമാവുകയാണ് ചെയ്യുന്നത്. തുടർന്ന് മായ എല്ലാ വിവരങ്ങളും വീണ്ടും ആമിയോട് വിശദീകരിച്ച് കൊടുക്കുന്നുണ്ട്. അയൽവാസി ആരെയോ കൊന്നിട്ടുണ്ടെന്നും അത് അയാൾ ഷെഡ്ഡ് ഉണ്ടാക്കാൻ പോകുന്ന സ്ഥലത്തായിരിക്കും കുഴിച്ചിടാൻ പോകുന്നതെന്നും അവൾ ആമിയോട് പറയുന്നുണ്ട്. തുടർന്ന് മായയുടെ സിദ്ധാന്തങ്ങളെല്ലാം കേട്ടപ്പോൾ, ആമിക്ക് ഒരു ജിജ്ഞാസ തോന്നുന്നുണ്ട്.


അങ്ങനെ അവരിവരും അയൽവാസി വരുന്നതും കാത്ത് അയൽവക്കത്തേക്ക് കണ്ണും നട്ടിരിക്കുകയാണ്. എന്നാൽ കുറെ സമയം കാത്തുനിന്നിട്ടും അയാൾ അവിടേക്ക് വരുന്നില്ല. ഈ സമയമാണ് അയാൾ ഇന്നലെ തന്നെ കണ്ടിട്ടുണ്ടാവും എന്ന കാര്യം മായ പറയുന്നത്. തുടർന്ന് അയാളെ കാണാത്തതുകൊണ്ട് അവർ തിരികെ മുറിയിലേക്ക് പോവുകയാണ് ചെയ്യുന്നത്.


തുടർന്ന് അവരിവരും ഇന്നലെ അയൽവാസി വരാത്തതിന്റെ കാരണത്തെക്കുറിച്ച് ചർച്ചചെയ്യുന്നുണ്ട്. അയാൾ മായയെ കണ്ടിട്ടുണ്ടെങ്കിൽ എന്തായാലും അവളെ തേടിക്കൊണ്ട് അയാൾ വരുമെന്നാണ് ആമി പറയുന്നത്. ഈ സമയം ആരോ അവരുടെ വീടിന്റെ ബെല്ലടിക്കുന്നത് അവർ കേൾക്കുന്നുണ്ട്. തുടർന്ന് ഒരു നടുക്കത്തോടെ അവർ വാതിൽ തുറന്നു നോക്കിയപ്പോഴാണ് അത് പാരാനോർമൽ ഇൻവെസ്റ്റിക്കേറ്ററിൽ ഒരുവനായ കെയിനാണെന്ന് അവർക്ക് മനസ്സിലാവുന്നത്. താൻ അന്ന് നടന്ന സംഭവങ്ങളുടെ ഫൂട്ടേജ് എല്ലാം അവരുടെ ബ്ലോഗിൽ അപ്‌ലോഡ് ചെയ്തിരുന്ന വിവരം അവനവരോട് പറയുന്നുണ്ട്. ആ വീഡിയോക്ക് കുറേ വ്യൂവേഴ്സ് വന്നതുകൊണ്ട്. അതുമായി കണക്ട് ചെയ്തു കൊണ്ട് മറ്റൊരു വീഡിയോ കൂടി ചെയ്യാൻ വേണ്ടിയായിരിക്കും അവൻ അവിടെ വന്നിട്ടുണ്ടാവുക. ആ പെൺകുട്ടിയുടെ ആത്മാവ് ഇപ്പോഴും അവിടെത്തന്നെയുണ്ടോ എന്ന് അവൻ ചോദിക്കുന്നുണ്ട്. നിലവിൽ മായ ആ സംഭവത്തെക്കുറിച്ച് മറക്കാൻ ശ്രമിക്കുന്നത് കൊണ്ട്, അതേപ്പറ്റി ഒന്നും അവൾ അവനോട് പറയുന്നില്ല. പകരം അവനോട് അയൽവക്കത്ത് നടക്കുന്ന സംഭവങ്ങളാണ് അവൾ വിശദീകരിച്ചു കൊടുക്കുന്നത്. തുടർന്ന് അയൽവക്കത്തെ വീട്ടിൽ ഒരു സ്പൈ ക്യാമറ സ്ഥാപിച്ചു തരാൻ വേണ്ടി മായ അവനോട് പറയുന്നുണ്ട്. അത് അവനും കൂടി ഉപകാരപ്പെടുമെന്നാണ് അവൾ പറയുന്നത്. തുടർന്ന് അവിടെ ഒരു ക്യാമറ വെക്കാമെന്നും അത് അവളുടെ ഫോണുമായി കണക്ട് ചെയ്തു തരാമെന്നും അവൻ പറയുന്നുണ്ട്. എന്നാൽ സ്ക്രീൻ റെക്കോർഡർ ഓൺ ചെയ്താൽ മാത്രമേ അത് റെക്കോർഡ് ആവുകയുള്ളൂ എന്ന് അവൻ അവൾക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്.


പിറ്റേദിവസം ആമിക നാട്ടിൽ പോയതുകൊണ്ട്, മായ ഒറ്റയ്ക്ക് ഫോണിലൂടെ സിസിടിവി ദൃശ്യങ്ങൾ നോക്കി നിൽക്കുന്നതാണ് കാണിക്കുന്നത്. അവൾ കുറെ നേരം നോക്കി നിന്നിട്ടും അയൽവാസി അവിടേക്ക് വരുന്നത് അവൾ കാണുന്നില്ല. തുടർന്ന് അവൾ ഫോൺ അവിടെ വെച്ചുകൊണ്ട് അയൽവക്കത്തേക്ക് പോയി നോക്കുന്നുണ്ട്. ഈ സമയം അയാളുടെ കാർ അവിടേക്ക് വരുന്നത് അവൾ കാണുന്നുണ്ട്. തുടർന്ന് അയാൾ അകത്തേക്ക് കയറിയശേഷം രണ്ടുമൂന്നു പ്ലാസ്റ്റിക് കവറുമായി തിരികെ കാറിന്റെ അരികിലേക്ക് വരുന്നത് അവൾ കാണുന്നുണ്ട്. അയാൾ കവറ്, കാറിൽ ഇട്ട ശേഷം കാറുമായി പുറത്തേക്ക് പോകുന്നുണ്ട്. ഈ സമയം അയാൾ മുൻപിലെ വാതിൽ അടക്കാതെയാണ് പോകുന്നത്. കിട്ടിയ അവസരം മുതലെടുത്തുകൊണ്ട് അവൾ ആ വീടിനകത്ത് കേറി നോക്കുന്നുണ്ട്. അവൾ വീടിനകത്തുള്ള മുറിയിലേക്കാണ് ആദ്യം തന്നെ പോകുന്നത്. ആ മുറിക്കുള്ളിൽ ഭീകരമായ ഒരു അന്തരീക്ഷമായിരുന്നു. നടുക്കായി ഒരു കട്ടിൽ ഉണ്ട് അതിന്റെ മുകളിലായി കുറച്ചു പ്ലാസ്റ്റിക് കവറുകൾ വെച്ചിട്ടുണ്ട്. നിലം ആണെങ്കിൽ വെള്ളമൊഴിച്ചു കഴുകി വെച്ചിട്ടുണ്ടാകും. ചുമരുകളിലെല്ലാം വലിയ കവറുകൾ ഒട്ടിച്ചു വെച്ചിട്ടുണ്ട്, അതിൽ പലഭാഗങ്ങളിലുമായി ചോരകറ പറ്റി കിടപ്പുണ്ട്. തുടർന്ന് അവൾ ഒരു നടുക്കത്തോടെ കട്ടിലിന്റെ മുകളിൽ വെച്ച കവറുകളുടെ അരികിലേക്ക് നീങ്ങാൻ ശ്രമിക്കുകയാണ്. ഈ സമയത്ത് അയൽവാസിയുടെ കാർ വരുന്ന ശബ്ദം അവൾ കേൾക്കുന്നുണ്ട്. അവൾ പെട്ടെന്ന് തന്നെ അവിടുന്ന് പുറത്തു കടക്കാൻ ശ്രമിക്കുകയാണ്. ഇതിനിടയിൽ അയാൾ പെട്ടെന്ന് തന്നെ വീടിനകത്തേക്ക് കയറുന്നുണ്ട്. തുടർന്ന് അവൾ ഒരു വിധത്തിൽ അയാളുടെ കണ്ണുവെട്ടിച്ചുകൊണ്ട് പുറത്തു കടക്കുകയാണ്. എന്നാൽ ഇതേസമയം തന്നെ അയാൾ വീടിന്റെ പുറകുവശത്തിലൂടെ വരുന്നത് അവൾ കാണുന്നുണ്ട്. ഇതേത്തുടർന്ന് അവൾ ധൃതിയിൽ ആ കാറിന്റെ ഡിക്കിയിൽ കയറി ഒളിക്കുകയാണ് ചെയ്യുന്നത്. ഇതേസമയം തന്നെ അയാൾ കാർ സ്റ്റാർട്ട് ആക്കി കൊണ്ട് എങ്ങോട്ടോ പോകുന്നുമുണ്ട്.


ഒരു വിജനമായ സ്ഥലത്ത് ചെന്നാണയാൾ വണ്ടി നിർത്തുന്നത്. തുടർന്ന് മായ ഡിക്കിയിൽ നിന്നും പുറത്തിറങ്ങി നോക്കുന്ന സമയത്ത്, അയൽവാസി ഒരു കുഴിയിലേക്ക് തന്റെ കയ്യിലുള്ള കവറുകൾ ഇടുന്നതാണ് മായ കാണുന്നത്. വിജനമായൊരു സ്ഥലമായതുകൊണ്ട്, അവിടെയെങ്ങും ഒരു വെട്ടം പോലും അവൾ കാണുന്നില്ല. തുടർന്ന് അവൾ വീണ്ടും ഡിക്കിയിൽ കയറി ഒളിക്കുകയാണ് ചെയ്യുന്നത്. തിരികെ വരുന്ന സമയത്ത്, അവൾ ഒരു പള്ളിയിൽ നിന്നും വാങ്ക് കൊടുക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്. അല്പം മുന്നിലെത്തുമ്പോൾ ഒരു അമ്പലത്തിൽ നിന്നും പാട്ടും കേൾക്കുന്നുണ്ട്.


തിരികെയെത്തിയ ശേഷം അവൾ ഡിക്കി തുറന്നു കൊണ്ട് പതിയെ പുറത്തിറങ്ങുകയാണ്. ഈ സമയം ബോണറ്റ് തുറന്ന് കാറിന്റെ എൻജിൻ നോക്കുന്ന, അയൽവാസിയെയാണ് അവൾ കാണുന്നത്. അവൾ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു പോകുന്നുണ്ട്. തുടർന്ന് അവൾ പെട്ടെന്ന് പുറകുവശത്തേക്ക് ഓടുകയാണ് ചെയ്യുന്നത്.


പുറകുവശത്തെ വാതിൽ പൂട്ടിയിട്ടുകൊണ്ട്, മായ ഹാളിലേക്ക് വരുകയാണ്. അവൾ മുൻവശത്തെ വാതിൽ പൂട്ടിയതാണോയെന്ന് പരിശോധിക്കുന്നുണ്ട്. തുടർന്ന് അവൾ കസേരയിൽ ഇരിക്കുകയാണ്. അയാൾ തന്നെ കണ്ടിട്ടുണ്ടാവുമോ എന്ന സംശയമായിരിക്കും അവൾക്ക്.


മായ കസേരയിൽ കിടന്നുറങ്ങുന്നതാണ് കാണിക്കുന്നത്. ബെല്ലടി ശബ്ദം കേട്ടുകൊണ്ടാണ് അവൾ ഉണരുന്നത്. ആമി നാട്ടിൽ നിന്നും തിരികെ മടങ്ങി വന്നിട്ടുണ്ടാവും. തുടർന്ന് മായ, നടന്ന സംഭവങ്ങൾ എല്ലാം അവൾക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. അയാൾ തന്നെ കണ്ടിട്ടുണ്ടാവുമെന്നാണ് അവൾ വിചാരിക്കുന്നത്. അത് തനിക്കൊരു ഭീഷണിയായി മാറുമെന്ന് അവൾ കരുതുന്നുണ്ട്. നിലവിൽ അയാൾ ഒരു കൊലയാളിയാണെന്ന് മനസ്സിലായത് കൊണ്ട് അവർ ആ വീട്ടിൽ അതിക്രമിച്ചുകയറാൻ തീരുമാനമെടുക്കുകയാണ്. അവിടെനിന്നും അയാൾക്കെതിരെ എന്തെങ്കിലും ഒരു തെളിവ് ലഭിക്കുമെന്ന് മായക്ക് ഉറപ്പുണ്ടായിരുന്നു. തെളിവ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഇക്കാര്യം പോലീസിനോട് ധരിപ്പിക്കണം എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ടാണ് അവരിതിനും മുതിരുന്നത്. തുടർന്ന് അവർ പുറകുവശത്തെ പൂട്ട് കുത്തി തുറന്നു കൊണ്ട് അകത്തു കയറുകയാണ്. എന്നാൽ മായ കണ്ടൊരു അന്തരീക്ഷമായിരുന്നില്ല ആ വീട്ടിനകത്ത് ഉണ്ടായിരുന്നത്. കുറേക്കാലത്തേക്ക് പൂട്ടിയിട്ട ഒരു വീടിന്റെ അന്തരീക്ഷമായിരുന്നു ആ വീടിനകത്ത്. പൊടികൾ കൊണ്ടും മാറാലകൾ കൊണ്ടും നിറഞ്ഞിരുന്നു അതിനുൾവശം. അവൾ മുറിയിൽ ചെന്ന് നോക്കുമ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. അവൾക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല. തുടർന്ന് അവൾ ആമിയെയും കൂട്ടി ആ വീടിന് പുറത്തിറങ്ങുകയാണ് ചെയ്യുന്നത്.


പൂട്ട് കുത്തി തുറന്നതുകൊണ്ട് ഇനി എങ്ങനെ അത് കവർ ചെയ്യുമെന്ന് അവർ ചിന്തിക്കുന്ന സമയത്താണ്, അവിടെ കുറ്റിയടി ച്ച പണിക്കാർ വീണ്ടും അവിടേക്ക് വരുന്നത്. ഈ സമയം അവരിരുവരും പണിക്കാരുടെ കണ്ണ് വെട്ടിച്ചുകൊണ്ട് മുൻവശത്തിലൂടെ പുറത്തേക്ക് പോകാൻ ശ്രമിക്കുന്നുണ്ട്. വീടിന്റെ മുൻവശത്ത് സ്ഥാപിച്ച സ്പൈ ക്യാമറയെ കുറിച്ച് മായ അപ്പോൾ ഓർക്കുന്നുണ്ട്. അവൾ വേഗം ആ സ്പൈ ക്യാമറ അവിടെ നിന്നും എടുത്തു മാറ്റുന്നുണ്ട്. ഇതേസമയം ആ രണ്ടു പണിക്കാർ, മുൻവശത്തേക്ക് വരുന്നുണ്ട്. തുടർന്ന് മായയും ആമിയും അവരുടെ അരികിലേക്ക് പോയി പരസ്പര ബന്ധമില്ലാത്ത, കുശലങ്ങൾ ചോദിച്ചു കൊണ്ട് തിരികെ മടങ്ങുകയാണ്. അത് പണിക്കാരിലൊരു അത്ഭുതം സൃഷ്ടിക്കുന്നുണ്ട്.


തുടർന്നവർ രണ്ടുപേരും മതിലിന്റെ അരികിൽ നിന്നുകൊണ്ട് ആ പണിക്കാരെ വീക്ഷിക്കുന്നുണ്ട്. അതിലൊരു പണിക്കാരൻ പുറകുവശത്തേക്ക് പോകുന്നത് ഇവർ കാണുന്നുണ്ട്. തുടർന്ന് അയാൾ ഒപ്പരമുള്ളവനെ അങ്ങോട്ട് വിളിച്ചു വരുത്തി കൊണ്ട്, ആ പൂട്ടിനെ കുറിച്ച് ചർച്ച നടത്തുന്നതാണ് അവർ കാണുന്നത്.


തുടർന്ന് ഇനിയെങ്ങനെ രക്ഷപ്പെടും എന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്യുന്ന സമയത്താണ് ആമിയെ ആ ഉടമസ്ഥൻ വിളിക്കുന്നത്. എത്രയും പെട്ടെന്ന് ആ വീട് ഒഴിഞ്ഞു കൊടുക്കണമെന്നാണ് അയാൾ അപ്പോൾ പറയുന്നത്. അങ്ങനെ അഡ്വാൻസ് കൊടുത്ത കാശ് വാങ്ങാൻ വേണ്ടി അവർ അയാളുടെ വീട്ടിലേക്ക് പോകുന്നുണ്ട്. ഈ സമയം അയൽവക്കത്തെ വീട്ടിൽ ആരെങ്കിലും കയറുന്നതായി അവർ കണ്ടിട്ടുണ്ടോയെന്ന് അയാൾ ചോദിക്കുന്നുണ്ട്. അതേപോലെ അവർ അവിടെ കേറിയിട്ടുണ്ടോയെന്നും ചോദിക്കുന്നുണ്ട്. അവർ രണ്ടു ചോദ്യങ്ങൾക്കും ഇല്ല എന്നാണ് മറുപടി നൽകുന്നത്. ആ സംഭവം കാരണമാണ് അവരെ അവിടുന്ന് ഒഴിപ്പിക്കുന്നതെന്ന് അയാൾ പറയുന്നുണ്ട്. തുടർന്നവർ അവിടുന്ന് പോകാൻ ഇറങ്ങുമ്പോഴാണ് അയാളുടെ ഷോക്കേസിൽ അയാളുടെ ചെറുപ്പകാലത്തെ (ഏകദേശം 33-37) വയസ്സുള്ളപ്പോൾ എടുത്ത ഒരു ഫോട്ടോ മായ കാണുന്നത്. അപ്പോഴാണ് താൻ കണ്ട അയൽവാസി അയാളായിരുന്നു എന്ന് അവൾക്ക് മനസ്സിലാകുന്നത്. (തുടക്കത്തിതെ സീനിൽ തന്നെ ആ ഫോട്ടോ ഔട്ട് ഓഫ് ഫോക്കസായി കാണിക്കുന്നുണ്ട്. തന്മൂലമാണ് അവൾക്ക് അയാളെ എവിടെയോ കണ്ടതുപോലെ തോന്നുന്നത്.)


അവർ ഇരുവരും ഒരു ഹോസ്റ്റൽ റൂമിലേക്ക് മാറുന്നുണ്ട്. ഏറിക അവരെ വിട്ടുകൊണ്ട് മറ്റൊരു സ്ഥലത്തേക്ക് മാറിയിട്ടുണ്ടാവും. തുടർന്ന് അവരുടെ ഉടമസ്ഥൻ, ചെറുപ്പകാലത്തിൽ നടത്തിയ കൊലപാതകമാണ് താൻ കണ്ടതെന്നും, ആ പെൺകുട്ടിയുടെ ആത്മാവാണ് അത് തനിക്ക് കാണിച്ചുതന്നതെന്നും മായ ആമികക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. അവളത് പൂർണ്ണമായി വിശ്വസിക്കുന്നില്ല.

തുടർന്ന് അയാളുടെ ഇപ്പോഴത്തെ വയസ്സ് കാൽക്കുലേറ്റ് ചെയ്തുകൊണ്ട്, അയാൾക്കൊരു 30 വയസ്സ് പ്രായം ഉണ്ടായിരുന്ന കൊല്ലം അവൾ കണ്ടെത്തുന്നുണ്ട്. ആ കൊല്ലത്ത് നടന്ന കിഡ്നാപ്പ് കേസുകളും, കൊലപാതക കേസുകളും എല്ലാം അവൾ ഇൻറർനെറ്റിൽ സെർച്ച് ചെയ്തു നോക്കുന്നുണ്ട്. ഒടുവിൽ അവൾക്ക് ആ പെൺകുട്ടിയുടെ മിസ്സിംഗ് കേസിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നുണ്ട്.


ആ കാലഘട്ടത്തിൽ കുറെ പെൺകുട്ടികളെ കാണാതായിരുന്നു. ആ പെൺകുട്ടികളെ എല്ലാം തട്ടിക്കൊണ്ടുപോയത് ഒരു സൈക്കോ കില്ലർ ആയിരിക്കും എന്ന നിഗമനത്തിലായിരുന്നു പോലീസ്. എന്നാൽ അവർക്ക് കൊലയാളിയെ കണ്ടെത്താൻ കഴിഞ്ഞില്ലായിരുന്നു. അന്വേഷണം ഊർജിതമാക്കിയ സമയത്ത്, അവർക്ക് ആ കൊലയാളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചു. എന്നാൽ അവർ അയാളെ അന്വേഷിച്ച് എത്തിയപ്പോഴേക്കും അയാൾ ആത്മഹത്യ ചെയ്തിരുന്നു. നിലവിൽ കുറച്ചു പെൺകുട്ടികളുടെ ബോഡി മാത്രമേ പോലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നുള്ളൂ. തന്മൂലം എല്ലാ പെൺകുട്ടിയെയും അയാളാണോ കൊന്നതെന്ന ചോദ്യം നിലനിൽക്കുകയായിരുന്നു. എന്നാൽ പിൻകാലത്ത് മറ്റു പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ കേസുകൾ ഒന്നും ഇല്ലാത്തതുകൊണ്ട്, എല്ലാം അയാൾ തന്നെ ചെയ്തതായിരിക്കുമെന്ന നിഗമനത്തിൽ പോലീസ് എത്തുകയാണ്.


തുടർന്ന് അവൾ ആ പെൺകുട്ടിയുടെ മിസ്സിംഗ് കേസ് അന്വേഷിച്ചിരുന്ന പോലീസുകാരന്റെ അഡ്രസ് തപ്പി കണ്ടെത്തുന്നുണ്ട്. അയാളുടെ പേര് അൻവീർ എന്നായിരിക്കും, റിട്ടയേഡ് ആയ ശേഷം പാർട്ടി ഇലക്ഷനിൽ നിന്ന് തോറ്റു പോയ ഒരാളും കൂടിയായിരിക്കുമയാൾ. മായ താൻ ഒരു ജേണലിസ്റ്റാണെന്നും ആ പെൺകുട്ടിയുടെ കേസിനെ കുറിച്ച് കൂടുതൽ വിവരം ലഭിക്കാൻ വേണ്ടി വന്നതാണെന്നും പറഞ്ഞ് അയാളെ പരിചയപ്പെടുന്നുണ്ട്. ആ സമയം അയാൾ അവളോട് ഏത് ചാനലിൽ നിന്നാണ് വരുന്നതെന്ന് ചോദിക്കുന്നുണ്ട്. അവൾ മുൻപ് വർക്ക് ചെയ്ത ചാനലിന്റെ പേരാണ് അപ്പോൾ പറയുന്നത്. അത് കേട്ടതും അയാൾ മായയോട് ദേഷ്യപ്പെടുന്നുണ്ട്. മുൻപ് അയാളെ കുറിച്ച് മോശമായ രീതിയിൽ ആ ചാനലിൽ ഒരു ചർച്ച നടത്തിയിട്ടുണ്ടാവും. തന്മൂലം അയാൾ മായയോട് രൂക്ഷമായി കൊണ്ടാണ് സംസാരിക്കുന്നത്. തുടർന്ന് മായ താൻ ആ ചാനലിൽ നിന്നും ജോലി രാജി വെച്ചതാണെന്നും അവർ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുന്നുണ്ടെന്നും, പറഞ്ഞുകൊണ്ട് അയാളെ ഒരുവിധത്തിൽ സമാധാനപ്പെടുത്തുന്നുണ്ട്. തുടർന്ന് ആ കേസിനെ കുറിച്ച്, പേഴ്സണലായി അറിയാൻ വേണ്ടിയാണ് താൻ അവിടെ വന്നതെന്ന സത്യം അവൾ പറയുന്നുണ്ട്. പക്ഷേ അയാൾക്ക് അപ്പോഴും അവളെ വിശ്വാസം വരുന്നില്ല. ഒടുവിൽ ആ പെൺകുട്ടിയുടെ ആത്മാവ് തന്നോട് കോൺടാക്ട് ചെയ്തിരുന്നെന്നും അവളെ കൊന്നയാളെ തനിക്ക് അറിയാമെന്നും അവൾ പറയുന്നുണ്ട്. ഈ സമയം അയാൾക്ക് ഒരു ജിജ്ഞാസ തോന്നുന്നുണ്ട്. തുടർന്ന് മായ ആൻവീറിന് ഉടമസ്ഥനെ കാണിച്ചു കൊടുക്കുന്നുണ്ട്. അയാൾ ഒരു സീരിയൽ കില്ലർ ആവാൻ സാധ്യതയുണ്ടെന്നാണ് മായ ആൻവീറിനോട് പറയുന്നത്. തുടർന്ന് അയാളെ കുറിച്ച് ഒരു അന്വേഷണം നടത്താമെന്ന് പറഞ്ഞുകൊണ്ട് ആൻവീർ പിരിയുകയാണ്.


ഉടമസ്ഥനെ കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾ, ഇതുവരെ ഒരു കേസിൽ പോലും പെട്ടിട്ടില്ലെന്നാണ് അൻവീർ മായയോട് പറയുന്നത്. ഉടമസ്ഥൻ, ഡോക്ടർമാരുടെ ഗുമസ്തൻ ആയിട്ടാണ് ജോലി ചെയ്തിരുന്നതെന്ന കാര്യം അയാൾ പറയുന്നുണ്ട്. അതുപോലെ ആ പെൺകുട്ടിയും അയാളുമായി കണക്ട് ചെയ്യുന്ന ഒന്നും തന്നെ ഇല്ല എന്നും അൻവീർ പറയുന്നുണ്ട്. തുടർന്ന് അയാൾ ആ പെൺകുട്ടിയുടെ കേസിനെക്കുറിച്ച് മായക്ക് വിശദമായി പറഞ്ഞു കൊടുക്കുകയാണ്.


ആ പെൺകുട്ടി ചെറുപ്രായത്തിൽ തന്നെ (21) ഒരു മന്ത്രിയെ വിവാഹം കഴിച്ചതായിരിക്കും. അവളെ കാണാതായ വിവരം അവളുടെ ഭർത്താവായ ആ മന്ത്രിയാണ് പോലീസുകാരോട് പറയുന്നത്. അയാൾ ഒരു പൊളിറ്റിക്കൽ കുടുംബത്തെ അംഗമായതുകൊണ്ട്, വളരെ ശ്രദ്ധയോടെയാണ് താനാ കേസ് കൈകാര്യം ചെയ്തതെന്നാണ് അൻവീർ പറയുന്നത്. ആ കേസിൽ അവളുടെ കാമുകനായ ഒരുവൻ മാത്രമായിരുന്നു സസ്‌പെക്ട് ആയുള്ളത്. എന്നാൽ അയാൾക്കെതിരെ ഒരു തെളിവും ലഭിക്കാത്തതുകൊണ്ട് അയാളെ വെറുതെ വിടുകയായിരുന്നു. ആ പെൺകുട്ടിയെ കൊന്നത്, ആത്മഹത്യ ചെയ്ത ആ സീരിയൽ കില്ലർ തന്നെയായിരിക്കുമെന്നാണ് അൻവീർ പറയുന്നത്. തുടർന്ന് അയാൾ അവളോട് ആ കേസ് വിടാൻ വേണ്ടി പറയുകയാണ്. എന്നാൽ മായക്ക് ഉടമസ്ഥന്റെ വീട് സെർച്ച് ചെയ്താൽ എന്തെങ്കിലും തെളിവ് ലഭിക്കുമെന്ന വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് അവർ ഇരുവരും അയാളുടെ വീട് സെർച്ച് ചെയ്യാനുള്ളൊരു പദ്ധതി തയ്യാറാക്കുന്നുണ്ട്. അങ്ങനെ അയാൾ വീട്ടിൽ ഇല്ലാത്ത ഒരു സമയം അവർ കണ്ടെത്തുന്നുണ്ട്. തുടർന്ന് മായയെ പുറത്ത് കാവൽ നിർത്തിക്കൊണ്ട് അൻവീർ ഉടമസ്ഥന്റെ വീട്ടിൽ കയറി പരിശോധിക്കുന്നുണ്ട്. എന്നാൽ ഉടമസ്ഥന്റെ വീട്ടിൽ നിന്നും ആ കേസുമായി ബന്ധപ്പെടുത്താൻ പറ്റിയ ഒരു തെളിവുപോലു ലഭിച്ചില്ലെന്നാണ് അൻവീർ മായയോട് പറയുന്നത്. ആ കേസ് ഇനി യാതൊരു വിധത്തിലും റീ ഓപ്പൺ ചെയ്യാൻ പറ്റില്ലെന്നാണ് അയാൾ അവളോട് പറയുന്നത്.


തുടർന്ന് മായ ഈ വിവരം ആമിയോട് പറയുന്നുണ്ട്. അവർ ഇരുവരും വെളിയിൽ നിന്ന് ജ്യൂസ് കുടിക്കുന്ന സമയത്താണ് ഈ കാര്യം അവൾ ആമിയോട് വിവരിക്കുന്നത്. ആമിയും മായയോട് ആ കേസ് വിടാൻ വേണ്ടിയാണ് പറയുന്നത്. ഈ സമയം ഒരു പള്ളിയിൽനിന്നും വാങ്ക് വിളിക്കുന്ന ശബ്ദം അവൾ കേൾക്കുന്നുണ്ട്. അപ്പോഴാണ് അവൾക്ക് അന്ന് കണ്ട നിശ സ്വപ്നത്തെക്കുറിച്ച് വീണ്ടും ഓർമ്മ വരുന്നത്. അന്ന് അയാൾ ആ വീട്ടിൽ നിന്നും അത്ര ദൂരം പോയിട്ടുണ്ടാവില്ലെന്ന് അവൾക്കുറപ്പായിരിക്കും. തുടർന്ന് ആ ഏരിയയിൽ പള്ളിയും അമ്പലവും അടുത്തടുത്തായി വരുന്ന സ്ഥലം അവൾ ഗൂഗിൾ മാപ്പിൽ നോക്കി കണ്ടെത്തുന്നുണ്ട്. അങ്ങനെ അവർ ഇരുവരും ആ സ്ഥലത്ത് പോയി നോക്കുന്നുണ്ട്.


അവിടെ അവരൊരു റബ്ബർ തോട്ടം കാണുന്നുണ്ട്. ആ ഒരു സ്ഥലത്തായിരിക്കും ഉടമസ്ഥൻ ആ പെൺകുട്ടിയുടെ ശരീരം കുഴിച്ചിട്ടിട്ടുണ്ടാവുക എന്ന് മായക്ക് തോന്നുന്നുണ്ട്. തുടർന്നവർ ആ തോട്ടത്തിൽ കയറിക്കൊണ്ട്, അവിടെയെല്ലാം നിരീക്ഷിക്കുന്നുണ്ട്. കാലം വരുത്തിയ മാറ്റവും, ഇപ്പോൾ ആ സ്ഥലത്ത് റബ്ബർ നിറഞ്ഞു കിടക്കുന്നതുകൊണ്ടും മായക്ക് എക്സാറ്റ് സ്പോട്ട് കണ്ടെത്താൻ കഴിയുന്നില്ല. തുടർന്നവൾ ക്ഷീണം കാരണം അവിടെയുള്ള, (കോൺക്രീറ്റ് കൊണ്ട് നിർമ്മിച്ച) സ്മാരകം പോലെയുള്ളൊരു ഇരിപ്പിടത്തിന്റെ മുകളിൽ കൈവെച്ച് വിശ്രമിക്കുന്നുണ്ട്. ഈ സമയം താൻ ആരുടെയോ കയ്യിന്റെ മുകളിലാണ് കൈവെച്ചതെന്ന് അവൾക്ക് തോന്നുന്നുണ്ട്. തുടർന്ന് അവൾ താഴോട്ട് നോക്കുമ്പോൾ ആ പെൺകുട്ടിയുടെ കൈയാണ് അവിടെ കാണുന്നത്. അവൾ ഞെട്ടി കൊണ്ട് കൈ പുറകോട്ട് വലിക്കുന്നുണ്ട്. അവൾ വീണ്ടും അവിടേക്ക് നോക്കുമ്പോൾ, ആ കൈ അവിടെ കാണുന്നില്ല. ഈ സമയം, ആ കോൺക്രീറ്റ് ചെയ്തതിന്റെ അടിയിലായിരിക്കും ആ പെൺകുട്ടിയുടെ ശരീരഭാഗം ഉള്ളതെന്ന് അവൾക്ക് തോന്നുന്നുണ്ട്.


തുടർന്ന് ഈ കാര്യം അവൾ അൻവറിനോട് പറയുന്നുണ്ട്. അയാളത് അല്പം സീരിയസായിട്ടാണ് എടുക്കുന്നത്. തുടർന്ന് അയാൾ അത് കുത്തി തുറക്കാനുള്ളൊരു പദ്ധതിയിടുന്നുണ്ട്. അങ്ങനെ അയാൾ അടങ്ങുന്ന നാലങ്ക സംഘവും, മായയും ആമിയും ചേർത്ത് ആ സ്ഥലത്തേക്ക് പോകാൻ ഒരുങ്ങുന്നുണ്ട്. ഈ സമയം ട്രാവലറിന്റെ(സെവൻ സീറ്റ് ട്രാവലർ) സൈഡിൽ ഇരുന്ന ഒരാൾ തന്നെ നോക്കുന്നത് മായ കാണുന്നുണ്ട്. അയാൾക്ക് പൂച്ചകണ്ണായിരിക്കും. അപ്പോഴാണ് ആ പെൺകുട്ടിയെ പീഡിപ്പിച്ച പൂച്ച കണ്ണുള്ള മുഖംമൂടിക്കാരനെ അവൾക്ക് ഓർമ്മ വരുന്നത്. അയാളെ കുറിച്ച് അവളോട് മറന്നു പോയിട്ടുണ്ടാകും, വീണ്ടും ആ കണ്ണുകൾ കണ്ടപ്പോഴാണ് അയാളും ആ കേസിൽ ഉണ്ടെന്ന കാര്യം അവൾക്ക് ഓർമ്മ വന്നത്. ഈ സമയമാണ് അൻവീർ തന്നെ സഹായിക്കാൻ അല്ല മറച്ച് തന്നെ കൊല്ലാൻ കൊണ്ടുപോവുകയാണെന്ന കാര്യം മായക്ക് മനസ്സിലാവുന്നത്. അവൾ ഓരോ കാര്യം പറഞ്ഞുകൊണ്ട് ആ യാത്ര മുടക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അൻവീറിന് അവിടെ പോയേ തീരുമെന്ന വാശി ആയിരിക്കും. തുടർന്ന് അവർ ട്രാവലറിയിൽ നിന്നും ഇറങ്ങിക്കൊണ്ട് ആ സ്പോട്ടിലേക്ക് പോവാൻ ഒരുങ്ങുകയാണ്. ഈ സമയം മായ തന്റെ ഫോൺ, ട്രാവലറിൽ വെച്ചു മറന്നുപോയി എന്ന് പറഞ്ഞുകൊണ്ട് ആമിയെയും കൂട്ടി തിരിച്ചു നടക്കുന്നുണ്ട്. ഇതേസമയം തന്നെ അൻവീർ തന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരോട് അവരെ പിന്തുടരാൻ വേണ്ടി പറയുന്നുണ്ട്. ഈ സമയം മായ ആമിയെയും കൂട്ടി, അവിടെ നിന്നും ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.


അൻവീർ ആ ക്രൈമിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മായ ആമിയോട് പറയുന്നുണ്ട്. ഇപ്പം തങ്ങളുടെ ജീവൻ ആപത്തിലായതുകൊണ്ട്, എങ്ങനെയെങ്കിലും ആ കേസ് റീ ഓപ്പൺ ചെയ്യണമെന്ന് മായ തീരുമാനിക്കുകയാണ്. ഈ സമയത്താണ് അന്ന്, അലക്കുകല്ലിൽ ഇരുന്ന സമയത്ത് ആ പെൺകുട്ടിയുടെ കാല് കണ്ട കാര്യം മായ ഓർക്കുന്നത്. അവർ താമസിച്ച വാടകവീട്ടിലുള്ള അലക്കുകല്ലും ഇതുപോലെ കോൺക്രീറ്റ് ചെയ്തതായതുകൊണ്ട്, ആ പെൺകുട്ടിയുടെ കാലുകൾ അതിനടിയിലായിരിക്കും കുഴിച്ചിട്ടിട്ടുണ്ടാവുക എന്ന് അവൾ കരുതുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് അവിടെ പോകാൻ കഴിയാത്തതുകൊണ്ട്. അവർ പാരാനോർമൽ ഇൻവസിഗേറ്റെസിനെ വിളിച്ചുകൊണ്ട് ഈ കാര്യം അവരോട് പറയുന്നുണ്ട്. നിലവിൽ അവരുടെ ബ്ലോഗിൽ ആ പെൺകുട്ടിയെ കുറിച്ചുള്ള വീഡിയോ ഉള്ളതുകൊണ്ട്, അവിടെ നിന്നും ആ പെൺകുട്ടിയുടെ അസ്ഥി ലഭിച്ചാൽ അത് വീഡിയോ എടുത്ത് അവരുടെ ബ്ലോഗിൽ ഇട്ടു കഴിഞ്ഞാൽ പിന്നെ, അതൊരു തെളിവാക്കി മാറ്റാമെന്ന് മായ ചിന്തിക്കുന്നുണ്ട്. തുടർന്നൊരു വിധത്തിൽ മായ അവരെ കൺവിൻസ് ചെയ്തുകൊണ്ട് ആ അലക്കു കല്ല്, പൊളിച്ചു നോക്കാൻ വേണ്ടി പറയുന്നുണ്ട്. തുടർന്ന് മായ അവരുടെ ഫോൺ കോൾ, കാത്തിരിക്കുന്നതാണ് കാണിക്കുന്നത്. ഒടുവിൽ അവരുടെ ഫോൺകോൾ വരുന്നുണ്ട്. അവർക്ക് അവിടെ നിന്നും അസ്ഥി ലഭിച്ച കാര്യം അവർ അപ്പോൾ മായയോട് പറയുന്നുണ്ട്. ഈ സമയം മായ അവരോട് പോലീസിനെ വിളിക്കാനാണ് പറയുന്നത്.


തുടർന്ന് മായയും ഒരു പോലീസ് ഓഫീസറും നടത്തുന്ന സംഭാഷണമാണ് കാണിക്കുന്നത്. അവൾ എല്ലാ കാര്യങ്ങളും അയാൾക്ക് വിശദീകരിച്ചു കൊടുത്തിട്ടുണ്ടാവും. എന്നാൽ അയാൾ അത് പൂർണ്ണമായി വിശ്വസിക്കുന്നില്ല. ഈ സമയത്ത് മായ ആത്മാക്കൾ കാരണം തെളിയിക്കപ്പെട്ട കേസിനെ കുറിച്ച് പറയുന്നുണ്ട്. അപ്പോഴും അയാൾ, വിശ്വസിക്കാത്ത മട്ടിലാണ് മറുപടി നൽകുന്നത്. നിലവിൽ ഉടമസ്ഥൻ, താനാണ് ആ പെൺകുട്ടിയെ കൊന്നതെന്ന കാര്യം ഏറ്റു പറഞ്ഞതുകൊണ്ട് അവരെ വെറുതെ വിടാൻ അയാൾ തീരുമാനിക്കുകയാണ്. ഈ സമയം മായ ആ കൊലപാതകത്തിൽ അൻവീറും, പൂച്ചക്കണ്ണനും ഉൾപ്പെട്ടിട്ടുണ്ടെന്ന്, അയാളോട് പറയുന്നുണ്ട്. നിലവിൽ ആ കേസ് റീ ഓപ്പൺ ചെയ്യാത്തതുകൊണ്ട് അവർക്ക് അതേക്കുറിച്ച് അന്വേഷിക്കാൻ കഴിയില്ലെന്നാണ് അയാൾ പറയുന്നത്.


ആ കേസ് ഇനി റീ ഓപ്പൺ ചെയ്ത്, അന്വേഷിച്ചു വരാൻ കുറേ സമയമെടുക്കുമെന്നാണ് മായ വിചാരിക്കുന്നത്. തങ്ങളുടെ ജീവൻ ഇപ്പോൾ ആപത്തിൽ ആയതുകൊണ്ട്, അൻവീറും പൂച്ചക്കണ്ണനും ഈ കേസിൽ പ്രതികൾ ആണെന്ന് തെളിയിക്കാൻ വേണ്ടിയുള്ള ശ്രമം നടത്താൻ ഒരുങ്ങുകയാണ് മായ. അതിനുവേണ്ടി മായ തന്റെ കോൺടാക്ട് വെച്ചുകൊണ്ട് ആൻവീറിനെ കുറിച്ചുള്ള ഡീറ്റെയിൽസും പൂച്ചക്കണ്ണനെ കുറിച്ചുള്ള ഡീറ്റെയിൽസും കലറ്റ് ചെയ്യുന്നുണ്ട്. തുടർന്ന് മായ, താൻ കണ്ടെത്തിയ സിദ്ധാന്തങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് ഒരു കവർ സ്റ്റോറിയുടെ മാതൃകയിൽ ഒരു വീഡിയോ തയ്യാറാക്കുകയാണ്.


ആ കേസ് അന്വേഷിച്ചു കൊണ്ടിരുന്ന സമയത്ത് അൻവീറിന് കാൻസർ പിടിപെട്ടിരുന്നു. തുടർന്ന് രണ്ടു കൊല്ലത്തിനുശേഷം അയാൾ അമേരിക്കയിലുള്ള ഒരു ഹോസ്പിറ്റലിൽ, കാൻസറിന്റെ ചികിത്സയ്ക്ക് വേണ്ടി പോയിട്ടുണ്ട്. ആ ചികിത്സയ്ക്ക് അയാൾക്ക്, അത്യാവശ്യം പണം ചെലവായിട്ടുണ്ടാവും. ഇത്രയും പണം അയാൾക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം മായ ഉന്നയിക്കുന്നുണ്ട്. അതുപോലെ പൂച്ചക്കണ്ണൻ, സെക്സ് റാക്കറ്റ് ഉൾപ്പെടെ കുറെ കേസുകളിൽ പ്രതിയായ ഒരാളാണ്. അയാൾ ജയിലിലായ സമയത്ത് അവിടുത്തെ ജയിൽ സൂപ്രണ്ടായി അൻവീർ ജോലി ചെയ്തിരുന്നു. തന്മൂലം അവർ തമ്മിൽ പരസ്പരം അറിയാമെന്ന കാര്യം അവൾ വെളിപ്പെടുത്തുന്നുണ്ട്. പൂച്ചക്കണ്ണനാണ് ആ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും, ഉടമസ്ഥനും അൻവീറും അയാളെ സഹായിക്കുകയാണ് ചെയ്തതെന്നും, അവൾ പറയുന്നുണ്ട്. അതിനു തക്ക പ്രതിഫലം അവക്കിരുവർക്കും ലഭിച്ചിട്ടുണ്ടാകുമെന്നും, അവൾ പറയുന്നുണ്ട്.


മായ ആ വീഡിയോ കെയിനിന്റെ ബ്ലോഗിൽ ഇടുന്നുണ്ട്. അതുപോലെ അവക്ക് അറിയാവുന്ന ചാനലുകളിലേക്കും അത് അയച്ചു കൊടുക്കുന്നുണ്ട്. ആ വീഡിയോ അത്യാവിശ്യം വൈറലായതോടെ ചില ന്യൂസ് ചാനലുകൾ, ഇൻറർവ്യൂ ആവശ്യപ്പെട്ടുകൊണ്ട് അവളെ വിളിക്കുന്നുണ്ട്. അങ്ങനെ അവളൊരു ഇൻറർവ്യൂവിന് പോവാൻ തയ്യാറെടുക്കുന്ന സമയത്താണ് അവളെ ആ പോലീസ് ഓഫീസർ വിളിക്കുന്നത്. തുടർന്ന് സ്റ്റേഷനിൽ എത്തിയ സമയത്താണ് അൻവീർ മിസ്സിംഗ് ആയ വിവരം അവൾ അറിയുന്നത്. അൻവീറിനെ ആരോ തട്ടിക്കൊണ്ടു പോയതാണെന്നാണ് പോലീസ് ഓഫീസർ കരുതുന്നത്. തുടർന്ന് അവളും ആൻവീറുമായുള്ള ബന്ധത്തെക്കുറിച്ച് അയാൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ട്. നിലവിൽ അയാൾ അവളെ ഒരു സസ്പെക്ട് ആയിട്ടാണ് കാണുന്നത്. അതുകൊണ്ട് എപ്പോൾ വിളിച്ചാലും, സ്റ്റേഷനിൽ വരേണ്ടി വരുമെന്ന് അയാൾ അവളോട് പറയുന്നുണ്ട്.


അൻവീറിനെ പൂച്ചക്കണ്ണൻ തട്ടിക്കൊണ്ടു പോയതായിരിക്കുമെന്നാണ് മായ കരുതുന്നത്. ഇനി അയാൾ ഒളിവിൽ പോയതാണെങ്കിലും താങ്കളുടെ ജീവൻ ഇനിയങ്ങോട്ട് സേഫ് അല്ലെന്നാണ് അവൾ കരുതുന്നത്. തുടർന്ന് അവരുടെ സ്വയംരക്ഷയ്ക്ക് വേണ്ടി ബോഡിഗാർഡ്സിനെ ഏർപ്പാട് ചെയ്യുന്നതിനെക്കുറിച്ച് അവർ ചർച്ച ചെയ്യുന്നുണ്ട്. അങ്ങനെ അവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത ഒരു അവസ്ഥയാവുന്നുണ്ട്. തുടർന്ന് വീണ്ടും ആ ഓഫീസറുടെ കാൾ മായക്ക് വരുന്നുണ്ട്. അങ്ങനെ അവൾ വീണ്ടും സ്റ്റേഷനിൽ പോകുകയാണ്. ഈ സമയം പൂച്ചക്കണ്ണൻ സറണ്ടർ ആയതാണ് അവൾ കാണുന്നത്.


അവൾ വന്നതിനുശേഷം മാത്രമേ താൻ ആ കേസിനെ കുറിച്ച് വിവരിക്കുകയുള്ളൂ എന്ന വാശിയിലായിരുന്നു പൂച്ചക്കണ്ണൻ. തുടർന്ന് അയാൾ ആ കേസിനെ കുറിച്ച് അവർക്ക് വിശദീകരിച്ചു കൊടുക്കുന്നുണ്ട്. അതായത് ആ കേസിലെ സൂത്രധാരൻ താനല്ലെന്നും അത് അൻവീറാണെന്നുമാണ് അയാൾ പറയുന്നത്. ആ പെൺകുട്ടിക്ക് 21 വയസ്സ് പ്രായമുള്ളപ്പോഴാണ് 44 കാരനായ മന്ത്രിയെ വിവാഹം ചെയ്യുന്നത്. ആ മന്ത്രി ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. ഇതു കാരണം അയാളുടെ ആദ്യ ഭാര്യ അയാളെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഒളിച്ചോടിയിരുന്നു. ഇത് കാരണം അയാൾ ആ പെൺകുട്ടിയെ, സംശയ കണ്ണുകൾ കൊണ്ടായിരുന്നു നോക്കിയിരുന്നത്. തുടർന്ന് അയാൾ അവൾക്ക് മറ്റാരോടെങ്കിലും അടുപ്പം ഉണ്ടോ എന്ന് അറിയാൻ വേണ്ടി അൻവീറിന്റെ സഹായം തേടുന്നുണ്ട്. അൻവീറിന് കാശിന് ആവശ്യമുള്ളതുകൊണ്ട്, ആ പെൺകുട്ടിക്ക് അവൾ ജോലി ചെയ്യുന്ന സ്ഥലത്തുള്ളൊരു പയ്യനുമായി ഒരു അഫയർ ഉണ്ടെന്ന് മന്ത്രിയോട് പറയുന്നുണ്ട്. (യഥാർത്ഥത്തിൽ ആ പയ്യന് അവളെ ഇഷ്ടമായിരിക്കും എന്നാൽ അവൾ അവനെ ഒരു ഫ്രണ്ട് ആയിട്ടായിരിക്കും കണ്ടിട്ടുണ്ടാവുക). ഈ കാര്യം ഊതി വീർപ്പിച്ചു കൊണ്ടാണ് അൻവീർ ആ മന്ത്രിയോട് പറയുന്നത്. അവർ അയാളെ തട്ടാനുള്ള പദ്ധതിയിടുന്നുണ്ടെന്ന രീതിയിലാണ് അൻവീർ ഈ കാര്യം അയാളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. തന്മൂലം അവളെ കൊല്ലാനുള്ള പക അൻവീർ അയാളിൽ കുത്തിവെക്കുന്നുണ്ട്. തുടർന്ന് അവളെ കൊല്ലണമെന്ന് അയാൾ തീരുമാനമെടുക്കുകയാണ്. കുറച്ചു പണം നിൽക്കുകയാണെങ്കിൽ ഒരു തെളിവ് പോലും അവശേഷിക്കാതെ അവളെ താൻ കൊന്നു തരാമെന്ന് ആൻവീർ അയാളോട് പറയുന്നുണ്ട്. ആ സമയത്ത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഒരു സീരിയൽ കില്ലർ ഉണ്ടായതുകൊണ്ട് അൻ‌വീറിന് വളരെ എളുപ്പമായൊരു പദ്ധതി നിർമ്മിക്കാൻ സാധിക്കുന്നുണ്ട്. തുടർന്ന്, അവളെ കൊല്ലാൻ വേണ്ടിയാണ് തന്നെയും ഉടമസ്ഥനെയും അൻവീർ കൂട്ട് വിളിച്ചതെന്നാണ് അയാൾ പറയുന്നത്. അതുപോലെ അൻവീറിനെ കാണാതായെങ്കിൽ, അത് മിക്കവാറും മന്ത്രിയുടെ പണി ആയിരിക്കുമെന്നാണ് അയാൾ പറയുന്നത്. കാരണം ആ മന്ത്രിക്ക് ഇപ്പോൾ പണ്ടത്തെക്കാൾ പിടിപാടും പ്രശസ്തിയും ഉണ്ടെന്ന് അയാൾ പറയുന്നുണ്ട്. തുടർന്ന് താനിപ്പോൾ സേഫ് അല്ല എന്ന കാര്യം അയാൾ പറയുന്നുണ്ട്. ഈ കേസിൽ മായയും ഉൾപ്പെട്ടതുകൊണ്ട് അവളെയും അയാൾ നോട്ടമിട്ടിട്ടുണ്ടാവും എന്ന് പൂച്ചക്കണ്ണൻ പറയുന്നുണ്ട്. നിലവിൽ ആ മന്ത്രിയെ ഒരു പവർഫുൾ വില്ലനായി കൊണ്ടാണ് അയാൾ വിവരിക്കുന്നത്. തുടർന്ന് ഈ കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട്, ഒരു വീഡിയോ തയ്യാറാക്കണമെന്ന് അയാൾ മായയോട് ആവശ്യപ്പെടുന്നുണ്ട്. അവൾ ഈ കാര്യങ്ങളെല്ലാം പുറം ലോകത്ത് എത്തിക്കുമെന്ന പ്രതീക്ഷ അയാൾക്കുണ്ടാവും.


തുടർന്ന് എന്തുചെയ്യണമെന്നറിയാതെ മായ കുറെ വട്ടം ചിന്തിച്ചിരിക്കുന്നുണ്ട്. അയാൾ പറഞ്ഞ കാര്യങ്ങൾ ഒന്നും പുറത്ത് പറയേണ്ടെന്നാണ് പോലീസ് ഓഫീസർ അവളോട് പറഞ്ഞിട്ടുണ്ടാവുക. എന്നാൽ അയാൾ പറഞ്ഞ കാര്യം സത്യമാവാൻ സാധ്യതയുണ്ടെന്നാണ് അവൾ കരുതുന്നത്. ഇതേ തുടർന്നാണ് അവൾ ആ വീഡിയോ തയ്യാറാക്കുന്നത്.


തുടർന്ന് അവൾ തന്റെ ആഖ്യാനം അവസാനിപ്പിക്കുന്നതാണ് കാണിക്കുന്നത്. ഈ കേസിന്റെ സൂത്രധാരൻ അൻവീർ ആണെന്ന് പറഞ്ഞു കൊണ്ടാണ്, അവളാ വീഡിയോ പൂർത്തീകരിക്കുന്നത്. തുടർന്ന് അവളാ വീഡിയോ അപ്‌ലോഡ് ചെയ്യാനുള്ള പദ്ധതികളെക്കുറിച്ച് പ്ലാൻ ചെയ്യുന്നതാണ് കാണിക്കുന്നത്. ഈ സമയം അവൾക്ക് പോലീസ് ഓഫീസറുടെ കോൾ വരുന്നുണ്ട് . പൂച്ചക്കണ്ണൻ ജയിലിൽ വെച്ച് ആത്മഹത്യ ചെയ്ത വിവരമായിരിക്കും അയാൾ അവളോട് പറയുന്നത്. ഈ സമയം അവൾ തന്റെ ടീമിനെ നോക്കിക്കൊണ്ട്, നമുക്ക് മറ്റൊരു പ്രശ്നം കൂടിയുണ്ടെന്ന് പറയുന്ന സ്ഥലത്താണ് കഥ അവസാനിക്കുന്നത്.


By Abhijith Kumar V R


Recent Posts

See All
H.E.L.L. – HE Liberates Lives.

By Abhijeet Madhusudan Ghule Once when an Indian Submarine is on a petrol duty, they are ordered exfiltration of some civilians and the cruse’s staff from the north sentinel islands, where they are st

 
 
 
Beauty Spot

By Abhijeet Madhusudan Ghule Ritesh is the leader of a smuggler gang, but he is unaware of it. Raghu, a loyal servant of his father is looking after the entire business. One fine day, Ritesh comes to

 
 
 
Trump Card

By Abhijeet Madhusudan Ghule Abhishek is a graphologist. He is teaching the techniques of graphology to Indira, the only girl child to one of the biggest business tycoon in the country. Mangesh is a f

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page