top of page

മോഹം

Updated: Dec 21, 2023

By Tulasi Chembakam


                    🧡🧡🧡

മഞ്ഞായ് പെയ്തിറങ്ങിയൊരു

പുൽനാമ്പിൻ തുമ്പിലൂടലിഞ്ഞു

മണ്ണിൽ ലയിക്കുവാൻ മോഹം.


താരങ്ങൾ തിളങ്ങുന്നൊരാ

പൗർണ്ണമി രാവിൽ  മേഘശകല-

മായ് തിങ്കളെ തലോടാൻ മോഹം.


പുഴയുടെ തഴുകലിലുറങ്ങും

കരയിലേതോ ; മന്ദാരം പോലുള്ള

വെള്ളാരം കല്ലാകുവാൻ മോഹം.





വെയിലിന്റെ രശ്മിയാലുരു -

കുന്നൊരു സ്വേദ ബാഷ്പ-

കണമായ് തീരുവാൻ മോഹം .


തീരത്തിനു സമ്മാനമ്മായ് തിര -

നല്കുന്നൊരു, ചിപ്പിക്കുള്ളിലെ

മുത്തായ് ചിരിക്കുവാൻ മോഹം.


മിന്നിമറയുന്ന മിന്നാമിനിയെപ്പോലെ

ഒരു ചെറു വെട്ടം എന്നിലും കൂട്ടായ്

കിട്ടുവാനേറെയുണ്ട് മോഹം .


നടക്കാത്ത മോഹങ്ങളെ; നടക്കില്ലെ-

ന്നറിഞ്ഞിട്ടും വെറുതെയിങ്ങനെ

മോഹിക്കുവാൻ മോഹം.


By Tulasi Chembakam







5 views0 comments

Recent Posts

See All

The Battlefield

By Adil Raziq Wakil Forward. I must keep moving forward. Can’t look back. Can’t change lanes. Forward. I see the end. If only I could...

The Clothes They Left Behind

By Akanksha Patil The Sweater I keep his sweater, frayed and old, A warm embrace on nights so cold. He held me close, I held him tight,...

Коментарі

Оцінка: 0 з 5 зірок.
Ще немає оцінок

Додайте оцінку
bottom of page