top of page

Her

By Anupama Teresa Sebastian


Hey guys, the plot of the story is about a daughter, she is on her way to see her mother, who is no more.

This is completely written in a free style, so kindly enjoy the content than the corrections!..


  • Thank you

ഏറെ മണിക്കൂറുകള്ക്ക് ശേഷം അവസാനത്തെ അര മണിക്കൂറിലൂടെ അവൾ കടന്ന് പോയി. ഇന്ന് അവസാനത്തെ പരീക്ഷയാണ്, ഇതുകൂടി കഴിഞ്ഞാൽ മറ്റുള്ളവരെല്ലാം വീട്ടിലേക്ക് പോകുന്നത് vacation ന് വേണ്ടി ആയിരിക്കും., പക്ഷേ അവൾ പോകുന്നത് അവളുടെ അമ്മയെ അവസാനമായി ഒരു നോക്ക് കാണുവാൻ ആണ്,.. അതേ, അമ്മ അവളെ വിട്ടുപോയി. പൂർണ്ണമായും അമ്മ നിദ്ര പ്രാപിച്ചത് ഇന്ന് രാവിലെ ആയിരിക്കാം, പക്ഷേ മനസ്സ് കൊണ്ട് അമ്മ അവളെ എപ്പോഴേ വിട്ടുപിരിഞ്ഞിരിന്നു.


മൂന്ന് മണിക്കൂർ പൂർത്തിയാകുവാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കവേ, അവസാനത്തെ warning ബെല്ലൂം മുഴങ്ങി,. അവസാനമായി ഒന്നൂടെ താൻ എഴുതിക്കൂട്ടിയ ഉത്തരങ്ങളിലൂടെ അവൾ കണ്ണോടിച്ചു. പന്ത്രണ്ടാം ക്ലാസ് ജീവിതം തുടങ്ങിയപ്പോൾ മുതലേ ആകെ മൊത്തം ഒരു മരവിപ്പാണ്..,. പക്ഷേ ആ അവസ്ഥയിലും എപ്പോഴൊക്കെയോ എങ്ങനൊക്കെയോ പടിച്ച് കൂട്ടിയത് എല്ലാം എഴുതി ചേർത്തിട്ടുണ്ട് എന്നവൾ ഉറപ്പാക്കി., ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ട് കൂടി.


സമയം 1.30 ആയി., സ്കൂൾ കാലഘട്ടം അവസാനിച്ചു,. സ്കൂളിൽ നിന്നു ആരോടും അവസാനമായി ഒന്നും തന്നെ പറയാൻ നിൽക്കാതെ അവൾ പടിയിറങ്ങി. വീട്ടിലേക്കുള്ള ഓരോ ചുവടിലും അവളുടെ മനസ്സിൽ ഓടി എത്തിയിരുന്നത് ഓർമ്മ വെച്ച നാൾ മുതൽ ഇന്ന് ഈ നിമിഷം വരെ അവളെ അവളാക്കി തീർത്ത അമ്മയുടെ മുഖം ആയിരുന്നു.


അവൾ യാത്ര തുടർന്നു..,.

ബസ് കേറി, ഒരു ഒഴിഞ്ഞ കോണിലെ ആരും ഇല്ലാത്ത സീറ്റിൽ ഇരുന്നു, മനസ്സിന്റെ ഭാരം കൊണ്ടാണോ അതോ കാറ്റിന്റെ ബലം കൊണ്ടാണോ എന്നറിയില്ല , അവൾ മയങ്ങാൻ തുടങ്ങി...,

സംഗീത, അതായിരുന്നു അവളുടെ അമ്മയുടെ പേര്, Doctor,. Oncology specialist, എന്നാൽ സ്വന്തം അവസ്ഥ തിരിച്ച് അറിയാൻ അമ്മയ്ക്ക് കഴിയാതെ പോയി. അച്ഛൻ, കണ്മറഞ്ഞു പോയൊരു ഓർമ്മ മാത്രം,. നാലം വയസ്സിൽ എപ്പഴോ എന്തൊക്കെയോ കാരണങ്ങളാൽ പിരിഞ്ഞതാണ് അച്ഛനും അമ്മയും എന്നുമാത്രം അവൾക്ക് അറിയാം,. അച്ഛനെപ്പറ്റി കൂടുതല് ഒന്നും അമ്മ അവൾക്ക് പറഞ്ഞുകൊടുത്തിട്ടില്ല അവൾചോദി ച്ചിട്ടുമില്ല,. ചോദിക്കണം എന്നു ഒരിക്കലും അവൾക്ക് തോന്നിയിട്ടില്ല, അങ്ങനെയായിരുന്നു അമ്മ അവളെ വളർത്തിയത്, താങ്ങായി,. തണലായി.,. എത്രത്തോളം ഭംഗിയായി ഒരു അമ്മയ്ക്ക് ഒരു മകളെ വാർത്തെടുക്കാമോ, അത്രത്തോളം ഭംഗിയായി., എന്തുകൊണ്ട് ഒരു സ്ത്രീയായി എന്നുമുതൽ എങ്ങനെ ഒരു സ്ത്രീയായി എന്ന് വരെ.

ഈ വർഷം 12th ന്റെ ക്ലാസ് തുടങ്ങിയ അന്നാണ് അമ്മയുടെ Test reports വന്നത്,. വൈകിട്ട് സ്കൂളിൽ നിന്നു തിരിച്ച് എത്തുന്ന അവളും അത് അറിഞ്ഞു, മരവിച്ച് പോയി ആകെമൊത്തം. എന്ത് ചെയ്യണം., എന്ത് പറയണം., ആരോട് പറയണം എന്ന് അവൾക്ക് അറിയില്ലയിരുന്നു. 18 കൊല്ലം തന്റേയോപ്പമുണ്ടിയിരുന്ന അമ്മ എപ്പോ തന്നെ വിട്ട് പോകും എന്നൊന്നും അവൾക്ക് അറിയില്ലയിരുന്നു, ഒന്ന് മാത്രം അറിയം,. അമ്മ പോയാല് പിന്നെ ഈ ലോകത്ത് താൻ ഒറ്റയ്ക്കാവും എന്നു. പിന്നീട് അങ്ങോട്ടുള്ള 11 മാസം ഒരു യാത്ര തന്നെ ആയിരുന്നു., ഒടുവിൽ 12 മാസത്തിൽ വിധിചതുപോലെ അത് സംഭവിച്ചു. ഇക്കഴിഞ്ഞകാലമത്രേയും തന്റെ ഫ്രെണ്ടും ,. ബെസ്റ്റ്ഫ്രെണ്ടും എല്ലം അമ്മ തന്നെ ആയിരുന്നു, എന്തോ അമ്മയെക്കാൾ അടുപ്പം മറ്റാരോടും അവൾക്ക് തോന്നിയിട്ടില്ല.


പെട്ടെന്നെന്തോ ഓർമ്മ വന്നപ്പോലെ അവൾ ഞെട്ടിയെഴുന്നേറ്റു,. അപ്പോഴേക്കും സ്റ്റോപ്പ് എത്തിയിരുന്നു..,

അവൾ വീട്ടിൽ എത്തി..,

ഉള്ളിലേക്ക് കയറിയതും അവൾ കണ്ടത് വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്ന അവളുടെ അമ്മയെയാണ്..,

കൂടുതൽ ഒന്നും ചിന്തിക്കണോ ചെയ്യാനോ നിന്നില്ല , താൻ ഈ ലോകത്ത് ഒറ്റയ്ക്കാവാൻ പോകുവാണെന്ന സത്യം തിരിച്ചറിഞ്ഞ നിമിഷം മുതൽ ഉള്ളിൽ അടക്കി വെച്ചിരുന്ന സങ്കടവും, ദേഷ്യവും എല്ലാം കണ്ണിൽ നിന്ന് ഇറ്റിറ്റായി വീഴാൻ തുടങ്ങി....,.


അവൾ അമ്മയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ തുടങ്ങി.


ഒരുപാട് കാലം കൂടെ ഉണ്ടായിരുന്ന ഒരാൾ, പ്രതീക്ഷിക്കാതെ ഒരു ദിവസം വിട്ടുപോയൽ, ആ പെട്ടെന്ന് ഉണ്ടായ വേർപാടിന്റെ ദുഖം ഉള്ളിൽ തന്നെ കാണും, പക്ഷേ ഇക്കണ്ട കാലം അത്രേയും കൺമുന്നിൽ ഉണ്ടായിരുന്ന ഒരാൾ ദിവസം പോകും തോറും ഇഞ്ച്-ഇഞ്ച് ആയി നമ്മളിൽ നിന്നു വേറിട്ടുകൊണ്ടേയിരിക്കുവാണ് എന്ന തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ പിന്നീട് അങ്ങോട്ടുള്ള കാലം ആ വേർപ്പടിന് വേണ്ടി നമ്മള് പോലും അറിയാതെ നമ്മൾ പൊരുത്തപ്പെടുകയായിരിക്കും.

കണ്ടുമുട്ടിയാൽ ഒരു ദിവസം പിരിയണം .


Transleted


By Anupama Teresa Sebastian


After a couple of hours, she managed to pass the final half an hour. Today is her final exam. After this, everyone else will go home for vacation. But she will be going to see her mother one last time. Yes, her mother left her. It may have been this morning that she had fallen asleep forever, but she had already left her by mind.

When five minutes was left to complete the three hours, the final warning bell rang. She glanced through the answers she had written down one last time. Ever since the beginning of class 12th, life has been completely numb..,. But even in that condition, she made sure that she wrote down everything that was learned whenever and wherever, even without any interest.

It was 1.30 p.m., the school life was over. She left the school without hanging to say one last word to anyone. With each and every step towards home, the face of her mother who had made her who she was, from the day she remembered to this very moment, kept running through her mind.


She continued her journey..,.

On the bus, sitting on an empty corner seat, she don't know if it was due to the heaviness of her mind or the force of the wind, she began to drown into sleep...,


Sangeeta, that was her mother's name, Doctor. Oncology specialist, but mother was not able to know her own condition. Father, just a forgotten memory. All that she knows is that at the age of four, her father and mother separated due to some reason. Mother neither told her anything more about her father, nor did she ask. She never felt the need to ask, that's how her mother raised her, supported her. In the shade. The more beautifully a mother can mold a daughter, that beautifully., from why she became a woman to how she became a woman.

Mother's test reports came on the day the 12th class started this year. When she came back from school in the evening, she also got to know it and froze at that moment. She didn't know what to do, what to say, whom to say. She did not know when her mother, who was with her for 18 years, would leave her, only one thing. If mother leaves, then she will be alone in this world. Then the 11 months that followed was quite a journey, and it finally happened in 12 months as it was meant to be. Only recently and her friend, Her best friend was her mother, and she never felt closer to anyone than her mother.


She suddenly woke up as if she remembered something. By then the stop had come..,


She reached home..


She went inside and saw her mother lying on a white blanket.


She didn't resist to think or do anything, from the moment she realized the truth that she was going to be alone in this world, all the sadness and anger that she had kept inside started falling from her eyes in the form of teardrops.


She hugged her mother and started crying.


When a person who has been with you for a long time, unexpectedly leaves one day, you will feel the sadness of that sudden separation within yourself, but if we realize that a person who was in front of our eyes for such a long time is getting separated from us day by day, inch by inch, then the time there will be for that separation without even knowing it. will match.

If you meet, you must part one day.


By Anupama Teresa Sebastian99 views6 comments

Recent Posts

See All

He Said, He Said

By Vishnu J Inspector Raghav Soliah paced briskly around the room, the subtle aroma of his Marlboro trailing behind him. The police station was buzzing with activity, with his colleagues running aroun

Jurm Aur Jurmana

By Chirag उस्मान-लंगड़े ने बिल्डिंग के बेसमेंट में गाडी पार्क की ही थी कि अचानक किसी के कराहने ने की एक आवाज़ आईI आवाज़ सुनते ही उस्मान-लंगड़े का गुनगुनाना ऐसे बंध हो गया मानो किसी ने रिमोट-कंट्रोल पर म्य

6 Comments

Rated 0 out of 5 stars.
No ratings yet

Add a rating
Unknown member
May 25, 2023

Gooood one


Like

Unknown member
May 25, 2023

Good story aachi🥰👍

Like

Unknown member
May 24, 2023

Beautiful one🤝🏻

Like

Unknown member
May 24, 2023

Amazing

Like

Adhi Narayanan Sujith
Adhi Narayanan Sujith
May 24, 2023
Rated 5 out of 5 stars.

Amazing Story Line Chechii

Like
bottom of page