യുഗം
- hashtagkalakar
- Dec 20, 2023
- 1 min read
Updated: Dec 21, 2023
By Tulasi Chembakam
ധർമ്മം വിളങ്ങും കൃതയുഗം പോൽ
കളങ്കമില്ലാ കനിയായ് സുന്ദര ബാല്യം.
സദ്ചിന്തയൂട്ടി നൽവഴിതെളിക്കും ത്രേതാ -
യുഗം പോൽ പതിരു തിരിക്കും കൗമാരം.
ലക്ഷ്യത്തിനായ് മാർഗ്ഗം പിഴക്കും ദ്വാപരമായ്
വെട്ടിപിടിക്കാൻ തട്ടിവീഴ്ത്തും യൗവ്വനം.
നേടിയ ലാഭത്തിൽ ദുഷിപ്പിൻ വിഴുപ്പലക്കും
കലിയുഗംപോൽ രോഗം ഭരിക്കും വാർദ്ധക്യം.
ജന്മമൊന്നിൽ തന്നെ യുഗം നാലും നീന്തിടും
മനുവിൻ സന്തതികൾ നാം മനുഷ്യർ.
By Tulasi Chembakam