- hashtagkalakar
ഭ്രമം
By Tulasi Chembakam
മായക്കണ്ണെന്റെ
മനസിനു മാത്രം.
ഭ്രമിച്ചിരിപ്പൂഞാന-
തിലൊരു ഭ്രമരമായ്.
കിനാവു കൊണ്ടൊര-
ന്തപ്പുരമൊരുപ്പതും,
ധൂമക്കേതുക്കൾ
വലംവരും ശൂന്യത-
യിലൊളിപ്പതും,
നിധിപേടകം തേടി
നിബിഢ വനമതിൽ
നിത്യം നടപ്പതും ,
തട്ടിതെറിച്ചു പൊയൊ-
രെൻ ഊഴങ്ങളെല്ലാം
തിരികെയെന്നെ
തേടിയണയുവതും;
അങ്ങനെയൊരായിരം
കാഴ്ച്ചകൾ കണ്ണടച്ചു-
ഞാൻ കണ്ടീടും, കൺ-
ക്കെട്ടെന്നറിയുമെങ്കിലും.
ഭ്രമിച്ചിരിപ്പൂ ഞാനതി-
ലൊരു ഭ്രമരമായ്.
By Tulasi Chembakam