By Tulasi Chembakam
എന്നിലടങ്ങുന്ന
ശബ്ദങ്ങളാലൂറുന്ന-
ലാവകൾ,
തിളച്ചങ്ങനെ-
യൊരുനാൾ,
അഗ്നിപർവ്വതമായ്
ചിന്നിത്തെറിക്കും.
അന്നതിൽ;
ദയയേതുമില്ലാതെ
ഉരുകിയടിഞ്ഞു
പോവു,മിന്നോള-
മെന്നെ, ചുറ്റിലും മുറുകി വരിഞ്ഞൊരാ-
മുറുമുറുപ്പുകളും,
പാഴ്ജല്പനങ്ങളും.
By Tulasi Chembakam
Comments