By Tulasi Chembakam
അനേകമന്യരുടെ
കോറിയിടലുകൾക്കായ്
ശൂന്യമായുഴിഞ്ഞു വെയ്കും തുച്ഛം
തുകൽപ്പുറങ്ങളല്ലെൻ
രാപകലുകളും ഭാവപഥങ്ങളും .
രവിവർമ്മനോളം വരില്ലയെന്നാകിലും
ഒരുക്കട്ടെ ഞാനുമൊരു
വരവർണ്ണിനിയെയെന്നിൽ.......
ചണ തുണിയതിൽ ചായക്കൂട്ടുകൾ
ചിട്ടയായ് കലർത്തി ചമയിച്ചൊരുക്കാൻ
സുമുഖിയായ് ഇന്നു കരുതീടട്ടേ.. എന്നെ .
ഉഷസ്സിൻ ശോണിതമാലോ ,നീരദ നീലിമയാലോ
ശീതാംശുവിൻ ശോഭയാലോ ..
സൂര്യൻ വിതറിയ സിന്ദൂരമാലോ ...
താരകം തെളിക്കും തിളക്കമാലോ ...
തീർത്തിടട്ടേ എന്നെ ഞാൻ -ഒരു സുന്ദര ഛായാപടമായ് .
By Tulasi Chembakam
Comentaris