ഭൂമിയെന്ന പോറ്റമ്മ
- Hashtag Kalakar
- Dec 11, 2025
- 1 min read
By Noorjahan Basheer
സർവ്വവും നമുക്ക് ദാനമായ്
കനിവോടെ നൽകിയ
ധരണിയെയെന്നും കാവലാളായ്
കാത്തുസംരക്ഷിച്ചിടാം.
ദുരമൂത്തു മനുജൻ ധരിത്രിതൻ
മാറുപിളർന്നാജീവജലം
പോലുമൂറ്റിയെടുക്കവെ -യൊടുവിലൊരിറ്റുകുടിനീരീനായ് വലഞ്ഞിടുംനാളുകളതി
വിദൂരമല്ലെന്നതാണ് സത്യം.
കുന്നും, മലകളുമെല്ലാമിടിച്ചു
നിരത്തിനാംപോറ്റമ്മതൻ
ഹൃത്തിനെകീറിമുറിച്ചു.
സഹനത്തിൻ ക്ഷമയറ്റി-
ട്ടൊടുവിൽ ധരണി കലിപൂണ്ട് തിരിച്ചടിക്കും മുൻപായി സ്നേഹിച്ചീടുക
നമ്മൾ പിച്ചവെച്ചു നടന്നൊരീ പോറ്റമ്മയാകും ഭൂമീദേവിയെയു
മതിൽനിന്നുയിർകൊണ്ട സർവ്വജീവജാലങ്ങളേയും.
By Noorjahan Basheer

Comments