By Krishna S Raju
ദൂരെ ഒരു കിനാവിന്റെ തേങ്ങലോടെ
മെല്ലെ ഇടറുന്നു എൻ ചിന്തകളും, സ്വപ്നങ്ങളും….
തട്ടികളിച്ചും, ഓടിക്കളിച്ചും,ചെറു കൊഞ്ചലാൽ
ബാല്യം അടർന്നു പോയി…..
ഒരു നിശാശലഭമായ് എന്നിലേക്ക് ഒഴുകിയ ആ
സ്മരണകൾക്കിന്നെന്ത് ഭൂതി …..
ഇടറിവീണവയ്ക്കുള്ളിൽ നിന്നുതിർക്കുന്നു
നഷ്ട്ടപ്പെടലിൻടെ ദുഖവീതി ……
അകലെയ്ക്കോടിമറയുന്ന എൻ ബാല്യമെ
അരികിലേക്ക് ഒന്നു കൂടി......
കരയാൻ മറന്ന ഇന്നിൻടെ ചൂടിൽ ഒരു നേർത്ത
മഴയായി വരുമോ വീണ്ടും
ചിരിക്കാൻ മറന്ന പേശികളെ
ചലിപ്പിക്കാൻ ഓടി വരുക വീണ്ടും....
കൂടെ കളിക്കാനും, ചിരിക്കാനും നീ എന്നിലുണ്ടായിരുന്ന
കാലം വിദൂരമായ......
എങ്കിലും ബാല്യമെ നീ എനിക്കേകുന്ന നിത്യ വസന്തം
ഒരു ഓർമയാണ്……
കാലം കൊതിക്കുന്ന ഓർമകൾ പങ്കിട്ട
യാമങ്ങൾക്കിന്നു വിടചൊല്ലി ഞാൻ….
ഇടറുന്ന കണ്ണിൽ നിന്നു മറയുന്ന നിന്നിലെ നിഴലിന്റെ
തേങ്ങൽ വിങ്ങലോടെ…..
ഈഭൂവിൽ നിന്നു വിടചൊല്ലി അകലുമ്പോൾ
ഉതിർക്കാൻ ഒരു ചോദ്യം മാത്രം!!!
കാലമാം നിന്നിലെ തോണിയിൽ
ഒരു വട്ടം കൂടി തുഴഞ്ഞിടട്ടെ ???
By Krishna S Raju
Super ,Beautifull and nice poem
Beautiful poem!❤️
Such a beautiful poem❤️❤️
Beautiful!❤️
Very nice