By Shana Fathima M N
ആദ്യം കണ്ട മാത്രയിൽ
ഹൃദയത്തിൽ ഒരു വികാരം വന്നു
അന്ന് അത് പേടി ആയിരുന്നു
നിന്റെ ആ നോട്ടം എന്നിൽ ഭയം ഉണർത്തി
എന്നാൽ കാലങ്ങൾ കഴിയുംതോറും
ആ വികാരത്തിന് മാറ്റം വരുമെന്ന് അന്ന്
ഞാൻ അറിഞ്ഞിരുന്നില്ല...
പിന്നെ എപ്പോഴോ നിന്റെ മുഖത്ത്
ഒരു ചെറു പുഞ്ചിരി ഞാൻ കണ്ടു
എന്നാൽ എന്നെ കാണുമ്പോ അത്
മായിച്ചു കളയുന്നത് കണ്ടു
എന്നാലും അത് എൻമനസ്സിൽ
നിറഞ്ഞു നിന്നു...
പതിയെ നിന്നോടുള്ള എൻ ഭയം മാറി
പ്രണയമായി മാറുന്നത് ഞാൻ അറിഞ്ഞു
നിന്നിലും പല മാറ്റങ്ങളും ഞാൻ അറിഞ്ഞു
എന്നാൽ നിന്നോട് മിണ്ടുവാൻ
ഇപ്പോഴും കഴിയുന്നില്ല...
നീയൊട്ടും ശ്രേമിച്ചതുമില്ല...
എന്നാൽ മനസിനുള്ളിൽ കയറി കൂടിയ
മോഹങ്ങൾ കൊണ്ട് ഞാൻ പല സ്വപ്നങ്ങളും
നെയ്തു കൂട്ടി...
പതിയെ നീ എൻ മനസ്സിൽ നല്ലൊരു ഇടം നേടി
എന്റെ സ്വപ്നങ്ങൾ ഒരു നാൾ കൊഴിഞ്ഞു
വീഴുമെന്നറിഞ്ഞിട്ടും
പൂത്തുലഞ്ഞു നിൽക്കാൻ ഞാൻ മോഹിച്ചു...
എന്റെ വസന്തവും വേനലും എല്ലാം നിന്നിൽ
അലിഞ്ഞു ചേരാൻ ഞാൻ മോഹിച്ചു...
കണ്ടു തീരാത്ത സ്വപ്നങ്ങൾ നിന്നിലൂടെ
കാണാൻ ഞാൻ മോഹിച്ചു...
എന്നാൽ എന്റെ സ്വപ്നങ്ങൾ ബാക്കിയാക്കി
നീ ദൂരേക്ക് അകന്ന് പോയി
ഇനി നാം കാണുകയാണെങ്കിൽ
നീ എന്റെ പഴകിയ പ്രണയത്തെ
എന്റെ സ്വപ്നങ്ങളെ എല്ലാം എനിക്ക്
തിരികെ തരുക...
നീയില്ലാതെന്ത് സ്വപ്നം.....
By Shana Fathima M N
It's too emotional😪